Cinema

ടൊവിനോയ്ക്ക് ജന്മദിന സമ്മാനമായി ‘കള’ ടീസർ;തീ പാറുമെന്ന് ആരാധകർ

ടൊവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കള’.ഇബിലീസിന് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്.അഡ്‌വഞ്ചർ ഓഫ് ഓമനക്കുട്ടൻ , ഇബിലീസ് , ബാലൻ വക്കീൽ , ഫോറൻസിക്ക് , പ്രീസ്റ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം അഖിൽ ജോർജ്ജ് ക്യാമറ കൈകാര്യം ചെയ്യുന്നത് കളയ്ക്ക് വേണ്ടിയാണ്.ഇപ്പോഴിതാ ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി.

ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത് യദു പുഷ്‍പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് .ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *