Cinema

വിജയ്‍യുടെ മാസ്റ്റർ എത്തിയത് ഇങ്ങനെ;ആവേശത്തിലാക്കി ‘മാസ്റ്റർ’ മേക്കിങ് വിഡിയോ

വിജയും വിജയ് സേതുപതിയും മുഖ്യ വേഷത്തിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ.ചിത്രം മികച്ച അഭിപ്രായം നേടി തീയേറ്ററുകളിൽ മുന്നേറ്റം തുടരുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾക്ക് ഉള്ളിൽ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.ഇപ്പോഴിതാ ആരാധകർക്ക് ആവേശമായി ചിത്രത്തിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു.

ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ചിത്രത്തിലെ ആക്ഷൻ മാസ് രം​ഗങ്ങളാണുള്ളത്.ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജിന്റെ നിർദേശങ്ങൾ കേൾക്കുന്ന വിജയിനയും ദൃശ്യങ്ങളിൽ കാണാം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *