ലാൽ ജോസ് ചിത്രം ‘നീന’യിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് നടി ദീപ്തി സതി. ഒരു ടോം ബോയ് കഥാപാത്രത്തെയാണ് ദീപ്തി ആ സിനിമയിൽ അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ വ്യത്യസ്ത കൊണ്ടുതന്നെ മലയാളികൾ ദീപ്തിയെ ഇരുകൈയും നീട്ടി സ്വീകരിച്ചു.
മമ്മൂട്ടിയുടെ നായികയായെത്തിയ ‘പുള്ളിക്കാരൻ സ്റ്റാറാ’ എന്ന സിനിമയിലാണ് ദീപ്തി തുടർന്ന് അഭിനയിച്ചത്. പിന്നീട് ബിജു മേനോനും നീര്ജും അജു വർഗീസും പ്രധാനവേഷത്തിൽ എത്തിയ ലവകുശ എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. താരം അവസാനമായി അഭിനയിച്ചത് പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസെൻസിലാണ്.
View this post on Instagram
സോഷ്യൽ മീഡിയയിൽ സജീവയായ ദീപ്തി സതി ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ബീച്ചിൽ നിന്നുള്ള ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറികൊണ്ടിരിക്കുകയാണ്. ഇതിന് മുമ്പും താരം ബീച്ച് ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ട്.
View this post on Instagram
ചിത്രം പകർത്തിയിരിക്കുന്നത് സത്യൻ രാജൻ ആണ്. ബീച്ചിൽ ഒരു മത്സ്യകന്യകയെ പോലെ കിടക്കുന്ന ദീപ്തി സതി അതീവ ഗ്ലാമറസ് ലുക്കിലാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. തൂവെള്ള നിറത്തിലുള്ള ഒരു വസ്ത്രങ്ങളിൽ തിളങ്ങിയ താരത്തെ കണ്ടാൽ ഒരു മാലാഖയെ പോലെ തന്നെ തോന്നുകയും ചെയ്യും.ഈ ഷൂട്ട് ചെയ്തിരിക്കുന്നത് വർക്കല ബീച്ചിൽ വച്ചാണ് .
View this post on Instagram