Cinema

സണ്ണി വെയ്ന്‍ ചിത്രം ‘അനുഗ്രഹീതന്‍ ആന്‍റണി’ ;ട്രെയ്‍ലര്‍ റിലീസ് ചെയ്തു

പ്രിന്‍സ് ജോയ്-സണ്ണി വെയ്‍ൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്‍റണി’.ചിത്രത്തിന്റെ ട്രെയ്‍ലര്‍ റിലീസ് ചെയ്തു. കോറോണയുടെ പശ്ചാത്തലത്തില്‍ ദീര്‍ഘകാലത്തേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കേണ്ടിവന്നിരുന്നു.ചിത്രത്തിൽ സണ്ണി വെയ്‍ന്റെ നായികയായെത്തുന്നത് ഗൗരി ജി കിഷന്‍ ആണ്.

‘അനുഗ്രഹീതന്‍ ആന്‍റണി’യിൽ സുരാജ് വെഞ്ഞാറമൂട്, മണികണ്ഠന്‍, ജാഫര്‍ ഇടുക്കി, സിദ്ദിഖ്, മുത്തുമണി, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്സാണ്ടര്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. ജിഷ്‍ണു എസ് രമേശ്, അശ്വിന്‍ പ്രകാശ് എന്നിവരുടെ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *