Cinema

അവള്‍ക്കിത് അമ്മയില്‍ നിന്ന് കിട്ടിയതാണ്; ഹരം പിടിപ്പിക്കുന്ന ഡാൻസുമായി താര പുത്രി

സൂപ്പർ താരങ്ങളുടെയും അവരുടെ കുടുംബാഗങ്ങളുടെയും വിശേഷങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ വലിയ വാർത്തകളായി മാറാറുണ്ട്.ഇപ്പോഴിതാ ബോളിവുഡ് നടന്‍ സഞ്ജയ് കപൂറിന്റെ മകള്‍ ഷനായയുടെ ഡാന്‍സ് വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.മകളുടെ ഡാന്‍സ് നമ്പര്‍ അമ്മയായ മഹീപ് കപൂറാണ് ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്.സന്‍ഗ്രിയ വൈന്‍ ഗാനത്തിനൊപ്പമാണ് ഷനായയുടെ ഡാന്‍സ്.

‘അവള്‍ക്കിത് അമ്മയില്‍ നിന്ന് ലഭിച്ചതാണ്’ എന്ന ക്യാപ്‌ഷനോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുത്ത വസ്ത്രത്തില്‍ സുഹൃത്തിനൊപ്പമാണ് ഷനായ ഡാൻസ് ചെയ്യുന്നത്. താരപുത്രിയുടെ ഡാന്‍സിനെ പുകഴ്ത്തിക്കൊണ്ട്
സിനിമ താരങ്ങൾ അടക്കം നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

നടിയായി അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും ബോളിവുഡിലേക്ക് തന്നെയാണ് താര പുത്രിയുടെ വരവ്. ഗുഞ്ചന്‍ സക്‌സേനയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് ഷനായ ആദ്യം എത്തിയത്. കൂടാതെ നെറ്റ്ഫഌക്‌സ് സീരീസായ ബോളിവുഡ് വൈഫ്‌സിലും എത്തിയിരുന്നു.

 

View this post on Instagram

 

A post shared by Maheep Kapoor (@maheepkapoor)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *