Cinema

ഗായകനായി ചാക്കോച്ചന്‍;’മോഹൻ കുമാർ ഫാൻസ്’ ടീസർ പുറത്ത്

ജിസ് ജോയ് തിരക്കഥയും സംവിധാനവും ഒരുക്കി കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മോഹൻ കുമാർ ഫാൻസ്’.ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു.2 മിനിട്ട് ദൈർഘ്യമുള്ളതാണ് ടീസർ.ചിത്രത്തിൽ പുതുമുഖ താരം അനാർക്കലി നായിക വേഷത്തിൽ എത്തുന്നു.സിനിമയ്ക്കുള്ളിലെ സിനിമയെപ്പറ്റിയാണ് ‘മോഹൻ കുമാർ ഫാൻസ്’ എന്ന ചിത്രം പറയുന്നത്.

ചിത്രത്തിൽ ഒരു ഗായകന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത് .വിനയ് ഫോർട്ട്, സിദ്ധിക്ക്, ശ്രീനിവാസൻ, അലൻസിയർ, രമേഷ് പിഷാരടി, ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ താരങ്ങളാണ് സിനിമയിൽ വേഷമിടുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *