Cinema

അനുപമ ചിത്രം ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’;യൂട്യൂബിൽ റിലീസ് ചെയ്തു

മലയാളികളുടെ പ്രിയ നടി അനുപമ പരമേശ്വരന്‍ നായികയായെത്തുന്ന പുതിയ ഹ്രസ്വ ചിത്രമാണ് ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’. ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. ആര്‍ ജെ ഷാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തിൽ ഹക്കീം ഷാജഹാന്‍ ആണ് നായകന്‍. 29 മിനിറ്റ് 36 സെക്കൻഡ് ആണ് ചിത്രത്തിൻറെ ദൈര്‍ഘ്യം.

ജോമോന്‍റെ സുവിശേഷങ്ങള്‍, മണിയറയിലെ അശോകന്‍,പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുപമ പരമേശ്വനെ വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഫ്രീഡം അറ്റ് മിഡ്നൈറ്റിനുണ്ട്.ഛായാഗ്രഹണം നിർവഹിക്കുന്നത് അബ്ദുള്‍ റഹീം ആണ്.പോഷ് മാജിക്ക ക്രിയേഷന്‍സിന്റെ ബാനറില്‍ അഖില മിഥുന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *