Cinema

ചിമ്പു നായകനായ ‘ഈശ്വരൻ’;ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

സുശീന്ദ്രൻ സംവിധാനം ചെയ്ത് ചിമ്പു നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഈശ്വരൻ.ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.ഇപ്പോഴിതാ ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു.ചിത്രത്തിൽ നായികയായെത്തുന്നത് നിധി അഗർവാൾ ആണ്.സിനിമയുടെ ഫസ്റ്റ് ലോക്കിന് വലിയ ശ്രദ്ധ നേടിയിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ചിത്രം ജനുവരി 14ന് റിലീസ് ചെയ്യും.

‘ഈശ്വരനു’ വേണ്ടി ചിമ്പു നടത്തിയ മേക്കോവര്‍ സമൂഹ മാധ്യമങ്ങളിൽ വലിയ തോതില്‍ ചർച്ചയായിരുന്നു. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി 20 കിലോ ശരീരഭാരമാണ് അദ്ദേഹം കുറച്ചത്.ചിത്രം നിർമിക്കുന്നത് ബാലാജി കാപ്പയാണ്. ഭാരതിരാജ, നിധി അഗര്‍വാള്‍, നന്ദിത ശ്വേത, ബാല ശരവണന്‍, മുനീഷ്‍കാന്ത്, കാളി വെങ്കട്, മനോജ് ഭാരതിരാജ, ഹരീഷ് ഉത്തമന്‍, സ്റ്റണ്ട് ശിവ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *