Cinema Special

തലകീഴായി ചിത്ര രചന,വരച്ചത് ജയസൂര്യയുടെ ആറു മനോഹര ചിത്രങ്ങൾ;വടകര സ്വദേശി ഫൈസലിന് ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോഡ്‌സ്

തലകീഴായി നിന്ന് നടൻ ജയസൂര്യയുടെ ആറു കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ച കലാകാരന് ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോഡ്‌സിന്റെ അംഗീകാരം.കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിയായ ഫൈസലിനെ തേടിയാണ് ദേശിയ അം​ഗീകാരം എത്തിയത്. ഹെഡ് സ്റ്റാന്റ് പൊസിഷനില്‍ ഏറ്റവും കൂടുതല്‍ പോര്‍ട്രെയ്റ്റ്‌ വരച്ച റെക്കോഡാണ് ഇദ്ദേഹം സ്വന്തമാക്കിയത്.

ജയസൂര്യയുടെ ചിത്രങ്ങൾ ഒന്നര മണിക്കൂറെടുത്താണ് ഫൈസൽ പൂര്‍ത്തിയാക്കിയത്. ഫൈസല്‍ ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. തലകുത്തി നിന്ന് രണ്ട് കൈകളും ഉപയോ​ഗിച്ചായിരുന്നു പടംവരയ്ക്കുന്നത്.എല്ലാം അതിമനോഹരങ്ങളാണ് ചിത്രങ്ങളെല്ലാം. ജയസൂര്യയെ കൂടാതെ നിരവധി ചിത്രങ്ങൾ തലകീഴായി നിന്ന് ഇയാൾ വരച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Faisal🔵 (@_____pencil______)


ബിരുദ പഠനത്തിന് ശേഷം ലോക്ഡൗണ്‍ സമയത്തതാണ് ഫൈസല്‍ ചിത്രരചനയില്‍ സജീവമാകുന്നത്.താര രാജാക്കന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങി ഒട്ടനവധി താരങ്ങളുടെ ചിത്രങ്ങള്‍ ഫൈസല്‍ ഇതിനകം വരച്ചു കഴിഞ്ഞു.

 

View this post on Instagram

 

A post shared by Faisal🔵 (@_____pencil______)

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

 

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *