Cinema

സ്റ്റൈലിഷ് ആൻഡ് ഗ്ലാമറസ് ലുക്കിൽ മാളവിക;ക്രിസ്തുമസ് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ മാറിയ നടിയാണ് മാളവിക മേനോൻ. 916 ആസിഫ് അലി നായകനായി എത്തിയ ചിത്രത്തിലാണ് മാളവിക ആദ്യമായി നായികയായി അഭിനയിക്കുന്നത്.

മലയാളത്തിൽ മാത്രമല്ല തമിഴിലും ഒരുപിടി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നടൻ, സർ സി.പി, മൺസൂൺ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, മാമാങ്കം തുടങ്ങിയ സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. തമിഴിലെ രണ്ട് സിനിമകളുടെ ഷൂട്ടിംഗ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Malavika (@malavikacmenon)

സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവയാണ് താരം. അതിനാൽ തന്നെ ധാരാളം ഫോട്ടോഷൂട്ടുകളും മാളവിക ചെയ്യാറുണ്ട്. ഒരുപക്ഷേ ലോക് ഡൗൺ നാളുകളിലാണ് താരം ഇത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുള്ളത്. ക്രിസ്തുമസ് അടുത്തത് കൊണ്ട് തന്നെ മാളവിക തന്റെ ആരാധകർക്ക് വേണ്ടി ഒരു ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Malavika (@malavikacmenon)

സ്റ്റൈലിഷ് ആൻഡ് ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ആരിഫ് എ.കെയാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. എഫ് 2 ഫാഷൻസിന്റെ സ്റ്റൈലിഷ് ഡാർക്ക് റെഡ് കളർ ഡ്രെസ്സിലാണ് മാളവിക ഫോട്ടോഷൂട്ട് ചെയ്തത്. യുവർലുക്ക് സലൂൺ ആൻഡ് സ്റ്റുഡിയോ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *