മാലിദ്വീപിൽ നിന്നുള്ള നടിമാരുടെ അവധി ആഘോഷങ്ങളുടെയും ഹണിമൂണിന്റെയും ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കഴിഞ്ഞ രണ്ട് ആഴ്ചകളായി സോഷ്യൽ മീഡിയയിൽ. മാലിദ്വീപിൽ നിന്നുള്ള തെന്നിന്ത്യൻ സുന്ദരിമാരുടെ ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ബീച്ചുകളിൽ ബിക്കിനികൾ ധരിച്ചും സ്വിം സ്യുട്ടുകൾ ധരിച്ചുള്ള ചിത്രങ്ങൾ താരങ്ങൾ പോസ്റ്റ് ചെയ്യുമായിരുന്നു.
പലരും ആഘോഷങ്ങൾ മതിയാക്കി മടങ്ങിയെത്തിയെങ്കിലും മാലിദ്വീപിലെ സൗന്ദര്യത്തിന്റെ ഹാങ്ങ് ഓവറിൽ നിന്ന് മാറാതെ ഇരിക്കുകയാണെന്ന് അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ കണ്ടാൽ മനസ്സിലാവും. ആദ്യമൊക്കെ തെന്നിന്ത്യൻ താര റാണിമാരുടെ ചിത്രങ്ങൾ വന്നപ്പോൾ മലയാളത്തിൽ നിന്നുള്ള ആരും തന്നെ പോകുന്നില്ലേയെന്ന് പലരും ചോദിച്ചിരുന്നു.ആ ചോദ്യങ്ങൾക്ക് മറുപടിയെന്നോളമാണ് മലയാളികളുടെ പ്രിയങ്കരിയായ യുവനടി ശാലിൻ സോയയുടെ ഒറ്റയ്ക്കുള്ള മാലിദ്വീപിലേക്കുള്ള പോക്ക്.ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടമുള്ള ശാലിൻ ഒരു ട്രാവൽ ഏജൻസിയുടെ സഹായത്തോടെ ഫ്ലൈറ്റ് കയറുകയായിരുന്നു.
ബീച്ചിൽ കുളിക്കുന്നതിന്റെയും സൺ സെറ്റുകൾ എൻജോയ് ചെയ്യുന്നതിന്റെയും ചിത്രങ്ങൾ താരവും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.ഇപ്പോഴിതാ മാലിദ്വീപിൽ നിന്ന് തിരിച്ചു ഫ്ലൈറ്റ് കയറിയിരിക്കുകയാണ് താരം.‘ബൈ ബൈ മാൽഡീവ്സ്, നിന്നെ ശരിക്കും മിസ് ചെയ്യും..’ എന്ന അടിക്കുറുപ്പോടെ അവിടെ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ താരം പങ്കുവച്ചു. തെളിഞ്ഞ നീല നിറത്തിലുള്ള കടൽ തീരത്തിന് മുന്നിൽ ഒരു മത്സ്യകന്യകയെ പോലെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ശാലിനെ ചിത്രങ്ങളിൽ കാണാൻ സാധിക്കും.എന്തായാലും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.