Cinema

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി രസ്ന പവിത്രൻ; വൈറലായി വീഡിയോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് യുവനടി രസ്ന പവിത്രൻ. ഊഴം എന്ന ചിത്രത്തിലൂടെയായിരുന്നു താരം ശ്രദ്ധിക്കപ്പെടുന്നത്. ഊഴം സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയായാണ് നടി അഭിനയിച്ചത്.ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് താരം.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.നാടൻ കഥാപാത്രങ്ങളാൽ സിനിമയിൽ ശ്രദ്ധനേടിയ താരത്തിന്റെ വേറിട്ട ഗെറ്റപ്പുകണ്ട് ആരാധകരും അദ്ഭുതപ്പെട്ടു. രജീഷ് ടി.കെ. ആണ് ഫോട്ടോഗ്രാഫർ.

കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.ഗ്ലാമറസ് ഫോട്ടോ ഷൂട്ട് ആണ് താരം നടത്തിയിരിക്കുന്നത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം ഗ്ലാമർ കൂടിപ്പോയി എന്ന വിമർശനവും
ഫോടോസിന് നേരെ ഉയർന്നുവന്നിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *