Sports

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് വിരാട് കോലി

ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ പരാജയത്തെ തുടര്‍ന്നാണ് തീരുമാനം. ട്വിറ്ററിലൂടെയാണ് കോലി രാജി അറിയിച്ചത്. 68 മത്സരങ്ങളില്‍ 40ജയങ്ങള്‍ നേടി ഇന്ത്യയ്ക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ നേടിത്തന്ന ക്യാപ്റ്റനാണ് കോലി.പൂർണ്ണ സത്യസന്ധതയോടെ തന്റെ ജോലി ചെയ്തെന്നും ഒന്നും ബാക്കിവച്ചിട്ടില്ലെന്നും ട്വിറ്ററിൽ താരം കുറിച്ചു.ഐസിസി 20-20 ലോകകപ്പിന് ശേഷം താരം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്സി സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് ഏറെ വിവാദങ്ങൾക്ക് പിന്നാലെ കോഹ്ലിയെ ഏകദിനത്തിൻറെ ക്യാപ്റ്റൻസിയിൽ നിന്നും ഒഴിവാക്കി. […]

Sports

വേദന കൊണ്ട് പുളഞ്ഞ് ജസ്പ്രിത് ബുമ്റ; ബൗളിങിനിടെ പരിക്ക്, വീഡിയോ

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ആശങ്ക ഉയർത്തി പേസർ ജസ്പ്രിത് ബുമ്റയുടെ പരിക്ക്. ബൗളിങ്ങിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. ഇതോടെ ബുമ്റയെ മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ പിൻവലിക്കേണ്ടി വന്നത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സിലെ 11 ഓവറിലെ അഞ്ചാം പന്ത് എറിഞ്ഞതിനു ശേഷമാണു ബുമ്റയുടെ വലതു കാലിന്റെ ഉപ്പൂറ്റിക്ക് പരിക്കേറ്റത്. പന്ത് എറിഞ്ഞതിന് ശേഷമുള്ള ഫോളോ ത്രൂവിലായിരുന്നു അപകടം. വേദന കൊണ്ടു പുളഞ്ഞ ബുമ്റയ്ക്ക് ഉടൻ വൈദ്യ സഹായം ലഭ്യമാക്കി. തുടർന്ന് ടീം ഫിസിയോയ്ക്കൊപ്പം […]

Sports

ഐ പി എൽ ഇന്ന് : ചെന്നൈ X കൊൽക്കത്ത

അബുദാബി: ഐപിഎല്ലില്‍ ഇന്ന് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഓയിന്‍ മോര്‍ഗന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സി എസ് കെ. എന്നാൽ കൊല്‍ക്കത്ത 8 പോയിന്റുകളുമായി നാലാം സ്ഥാനത്തുമാണ് ഉള്ളത് . ഇന്ന് ജയിച്ചാൽ ധോണിപട ഒന്നാം സ്ഥാനത്തെത്തും. മികവുറ്റ നായകനും കളിക്കാരും ആണ് ചെന്നൈയുടെ കരുത്ത്. ഇന്നത്തെ കളിയിൽ ജയിച്ചാൽ കൊൽക്കത്തയ്ക്ക് മൂന്നാം സ്ഥാനക്കാരാകാം.

Sports

ഒളിംപിക്‌സ് പുരുഷ ഹോക്കി; ജര്‍മനിയെ പരാജയപ്പെടുത്തി ഇന്ത്യക്ക് ചരിത്ര വെങ്കലം

ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ജര്‍മനിയെ പരാജയപ്പെടുത്തി ഇന്ത്യക്ക് ചരിത്ര വെങ്കലം. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ആദ്യ ക്വാര്‍ട്ടറില്‍ തിമൂറിലൂടെ ജര്‍മനി ലീഡെടുത്തിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. അധികം വൈകാതെ വില്ലെന്‍ ജര്‍മനിക്കായി അടുത്ത ഗോൾ നേടി. തുടർന്ന് ഫര്‍ക്കിലൂടെ ജര്‍മനി 3-1ന്‍റെ വ്യക്തമായ ആധിപത്യം നേടി. എന്നാല്‍ ഇരട്ട ഗോളുമായി നീലപ്പട തിരിച്ചടിച്ചു. റീബൗണ്ടില്‍ നിന്ന് […]

Sports

ടോക്കിയോ ഒളിംപിക്‌സ്; ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അനായാസ ജയവുമായി പി.വി സിന്ധു

ടോക്കിയോ: റിയോ ഒളിംപിക്സില്‍ വെള്ളി മെഡല്‍ ജേതാവായ പി.വി. സിന്ധുവിന് വിജയത്തുടക്കം.ടോക്കിയോ ഒളിംപിക്‌സില്‍ ഷൂട്ടിങ്ങില്‍ ഉണ്ടായ നിരാശയില്‍ നിന്ന് ഇന്ത്യക്ക് അല്‍പ്പം ആശ്വാസം നൽകുന്നതാണ് ഈ വിജയം. വനിതകളുടെ ബാഡ്മിന്റണ്‍ വിഭാഗത്തിലാണ് ഈ മിന്നും വിജയം ഇസ്രായേലിന്റെ പൊലികാര്‍പോവയെയാണ് പി വി സിന്ധു തോല്‍പ്പിച്ചത്. ആദ്യ റൗണ്ടില്‍ 21-7, 21-10 എന്ന സ്‌കോറിനാണ് പൊലികാര്‍പോവയെ പി വി സിന്ധു തോല്‍പ്പിച്ചത്. നേരത്തെ ഒളിമ്പിക്സിന്റെ മൂന്നാം ദിവസത്തില്‍ ഷൂട്ടിങ്ങില്‍ വനിതകളുടെ വിഭാഗത്തില്‍ മനു ഭാക്കറും യശ്വസിനി സിങ് ദേശ്വാളും […]

Sports

ഒളിമ്പിക്സ് ഹോക്കി; പുരുഷന്മാർക്ക് വിജയ തുടക്കം, വനിതാ ടീമിന് തോൽവി

ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീമിന് വിജയത്തോടെ തുടക്കം. ഇന്ത്യ 3-2ന് ന്യൂസിലന്‍ഡിനെ തോല്‍പിച്ചു. മിന്നും സേവുകളുമായി മലയാളി ഗോളി പി ആര്‍ ശ്രീജേഷാണ് ഇന്ത്യക്ക് രക്ഷകനായത്. ഹര്‍മന്‍പ്രീത് സിംഗ് ഇരട്ട ഗോള്‍ നേടി. രുപീന്ദര്‍ പാല്‍ സിംഗാണ് മറ്റൊരു സ്‌കോറര്‍. എന്നാൽ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ പുരുഷ ടീമിന്റെ വഴിയെ വിജയത്തോടെ തുടങ്ങാന്‍ വനിതകള്‍ക്കായില്ല. ആദ്യ പൂള്‍ മല്‍സരത്തില്‍ ഇന്ത്യക്കു വന്‍ പരാജയം നേരിട്ടു. ലോക ഒന്നാം നമ്ബര്‍ ടീമായ നെതര്‍ലാന്‍ഡ്‌സിനോടു 1-5ന്റെ കനത്ത പരാജയമാണ് […]

Sports

ഇടിക്കൂട്ടിലെ തുടക്കം ഫ്‌ളോപ്പ്; മെഡല്‍ സ്വന്തമാക്കാനാകാതെ വികാസ് കൃഷന്‍

ടോക്യോ: ഇന്ത്യയുടെ ഏറ്റവും പരിചയസമ്പത്തുള്ള താരം വികാസ് കൃഷന്‍ ടോക്യോ ഒളിംപിക്‌സിലെ 69 കിലോ വിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ പുറത്ത്. ജപ്പാന്റെ മെന്‍സ ഒകാസവയോട് തോൽവി സമ്മതിച്ചാണ് വികാസ് പുറത്തായത്. തന്റെ മൂന്നാം ഒളിംപിക്‌സിന് എത്തിയ വികാസ് ഇക്കുറി മെഡല്‍ ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷ മുന്‍പില്‍ വെച്ചെങ്കിലും നിരാശപ്പെടുത്തി. 5-0 മാര്‍ജിനിലാണ് വികാസിന്റെ തോല്‍വി. ഓപ്പണിങ് റൗണ്ട് മുതല്‍ ബാക്ക്വൂട്ടിലായിരുന്നു വികാസ്. വിജീന്ദര്‍ സിങ്ങിന് ശേഷം ഒളിംപിക്‌സിലേക്ക് മൂന്ന് വട്ടം യോഗ്യത നേടുന്ന താരമായിരുന്നു വികാസ്. നിന്റെ […]

Sports World

സെല്‍ഫിക്കായി റസ്റ്റോറന്റില്‍ മെസിയെ വളഞ്ഞ് ആരാധകർ; പണിപ്പെട്ട് ബോഡി ഗാര്‍ഡുകള്‍, വീഡിയോ

കോപ്പ അമേരിക്ക കിരീടം ആർജന്റീന നേടിയതോടെ ലോകമെമ്പാടുമുള്ള മെസി ആരാധകർ വലിയ ആവേശത്തിലാണ്.കോപ്പയിലെ ചരിത്ര നേട്ടത്തിന് ശേഷം മെസി ഇപ്പോൾ അമേരിക്കയിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ മിയാമിയിലെ റസ്റ്റോറന്റിൽ മെസി എത്തിയെന്നറിഞ്ഞ് ആയിരക്കണക്കിന് ആരാധകരാണ് ഒത്തുകൂടിയ തിന്റെ വീഡിയോയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എന്നാൽ ആരാധക കൂട്ടം തിങ്ങി നിറഞ്ഞതോടെ ബോഡി ഗാർഡുകൾക്ക് കിട്ടിയത് എട്ടിന്റെ പണി.ഒരു സെൽഫി എന്ന ആവശ്യവുമായി മെസിക്ക് നേരെ ആരാധകർ എത്തിയപ്പോൾ എസ്കേപ്പ് അടിക്കുക മാത്രമായിരുന്നു മെസിയുടെ […]

Sports

കോപ്പ അമേരിക്ക കിരീടം അർജന്റീനയ്ക്ക്; വിജയം ഏകപക്ഷീയമായ ഒരു ഗോളിന്

കിക്കോഫ് മുതൽ ആവേശകരമായി മാറിയ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിന്റെ ആദ്യ പകുതിയിൽ നേടിയ ഗോളിൽ ആതിഥേയരായ ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീന ചാമ്പ്യന്മാരായി.മൂന്നു പതിറ്റാണ്ടോളമെത്തുന്ന കിരീട വരൾച്ചയ്ക്ക് വിരാമമിട്ടാണ് അർജന്റീനയുടെ കിരീടധാരണം.അത് ബദ്ധവൈരികളായ ബ്രസീലിന്റെ മണ്ണിൽ അവരെത്തന്നെ തോൽപ്പിച്ചാകുമ്പോൾ ഈ കിരീടനേട്ടത്തിന് ഇരട്ടിമധുരം.ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. 22–ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയ നേടിയ ഏക ഗോളിലാണ് അർജന്റീന ബ്രസീലിനെതിരെ ലീഡ് നേടിയത്. ബ്രസീൽ പ്രതിരോധത്തിന്റെ വീഴ്ച മുതലെടുത്തായിരുന്നു ആദ്യ പകുതിയിൽ അർജന്റീനയ്ക്കായി […]

Sports

യൂറോയില്‍ അസൂറിക്കുതിപ്പ്; സ്പെയിനിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി ഇറ്റലി ഫൈനലിൽ

വെംബ്ലി: യൂറോ കപ്പില്‍ അസൂറിപ്പടയുടെ വൻ കുതിപ്പ്. സ്പെയിനിനെ സെമിയിലെ ഷൂട്ടൗട്ടിൽ കീഴടക്കി ഇറ്റലി ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. 4-2 ആണ് ഇറ്റലിയുടെ വിജയം. ഷൂട്ടൗട്ടില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ഡോണറുമ്മയുടെ കരുത്തിലാണ് അസൂറിപ്പട ഫൈനലിലേക്ക് കുതിച്ച്കയറിയത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. നിശ്ചിത സമയത്ത് സ്‌പെയിനിനായി ആല്‍വാരോ മൊറാട്ടയും ഇറ്റലിയ്ക്കായി ഫെഡറിക്കോ കിയേസയുമാണ് ഗോള്‍ നേടിയത്. […]