മനോഹര കാഴ്ചകൾ കൊണ്ട് നിറഞ്ഞതാണ് നമ്മുടെ ഈ ഭൂമി. ഇതിൽ പല കാഴ്ചകളും നമ്മെ അത്ഭുതപെടുത്താറുമുണ്ട്. സോഷ്യൽ മീഡിയ ഉപയോഗം വർധിച്ചു വന്നതോടെ ക്യാമറ കണ്ണുകളിൽ പതിയുന്ന പലതരം അപൂർവ കാഴ്ചകളും ഇപ്പോൾ നമുക്ക് മുൻപിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സമുദ്രമധ്യത്തിൽ ആകാശത്തോളം ഉയരങ്ങളിലേക്ക് ഉയരുന്ന തിരമാലകളുടെ മനോഹരമായൊരു വിഡിയോയാണിത്.ആകാശത്തിലെ മേഘങ്ങളെ തിരമാലകൾ സ്പർശിച്ചപ്പോൾ കടലിലേക്ക് പതിക്കുന്ന മേഘങ്ങൾ. ശരിക്കും ഈ കാഴ്ച വളരെയധികം മനോഹരമാണ്. വൈറലാകുന്ന വീഡിയോയിൽ ശാന്തമായ […]
Special
പാമ്പിനോട് കളിക്കാൻ പോയ പരുന്തിന് കിട്ടി എട്ടിന്റെ പണി; വൈറലായി വീഡിയോ
ആകാശത്തിലെ ഏറ്റവും അപകടകാരിയായ വേട്ടക്കാരിൽ ഒരാളാണ് പരുന്ത്. എത്ര താഴ്ചയിൽ ഉള്ള ഇരയാണെങ്കിലും സസൂക്ഷമം അതിനെ വേട്ടയാടാനുള്ള കഴിവ് പരുന്തിന്റെ മാത്രം പ്രത്യേകതയാണ്.പരുന്തിന്റെ നഖങ്ങളിൽ ഇര പെട്ടാൽ പിന്നെ രക്ഷപ്പെടുന്ന കാര്യം ആലോചിക്കുകയേ വേണ്ട. എന്നാൽ ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. View this post on Instagram A post shared by طبیعت (@nature27_12) ഒരു ചെറിയ ഇരയെന്ന് പാമ്പിനെ കരുതിയ പരുന്തിന് കിട്ടിയത് എട്ടിന്റെ പണിയാണ് വിഡിയോയിൽ. തന്റെ കൂർത്ത നഖങ്ങൾ കൊണ്ട് പാമ്പിനെ […]
‘കന്യാസ്ത്രീകൾ ഫുട്ബോൾ കളിച്ചാൽ എന്താ കുഴപ്പം’; വൈറലായി ഇറ്റലിയിൽ നിന്നുള്ള വീഡിയോ
ലോകത്ത് ഏറ്റവും ആരാധകരുള്ള കായീക വിനോദമാണ് ഫുട്ബോൾ. ബ്രസീൽ, അർജന്റീന തുടങ്ങിയ ടീമുകളുള്ള ലാറ്റിനമേരിക്കയാണ് ഫുട്ബോളിന്റെ ഈറ്റില്ലം എങ്കിലും യൂറോപ്പിലും ഫുട്ബോളിന് പ്രത്യേക സ്ഥാനമുണ്ട്. യൂറോപ്യൻ രാജ്യമായ ഇറ്റലി പലപ്പോഴും ഫുട്ബോൾ മാമാങ്കങ്ങളിൽ കറുത്ത കുതിരകളാവാറുണ്ട്. ഇറ്റലിക്കാരുടെ ഫുട്ബോള്‍ ഭ്രാന്തിനെക്കുറിച്ച് ലോകത്ത് എല്ലാവര്ക്കും സുപരിചിതവുമാണ്. ഫുട്ബോള്‍ അവിടെ എത്രത്തോളം ജനപ്രിയമാണെന്ന് കാണിച്ചുതരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് View this post on Instagram A post shared by Valentina (@pimpi5) ഇറ്റലിയിലെ ഒരു […]
പരസ്പരം തട്ടിവീഴ്ത്തി കുട്ടിയാനകൾ; വീഡിയോ
പരസ്പരം അടികൂടാത്ത സഹോദരങ്ങൾ ആരും തന്നെ ഉണ്ടാവില്ല.മിക്ക വീടുകളിൽ സാധാരണമായി കാണുന്ന കാഴ്ചയാണിത്. ചില തർക്കങ്ങൾ ഗൗരവകരമാണെങ്കിൽ മറ്റ് ചിലത് നേരംപോക്കിന്റെ ഭാഗമാണ്. അത്തരത്തിൽ രണ്ട് സഹോദരങ്ങളുടെ വഴക്കും കളികളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുന്നത്. എന്നാൽ വൈറലായി മാറുന്ന വീഡിയോയിലെ സഹോദങ്ങൾ മനുഷ്യരല്ല. മിടുമിടുക്കരായ രണ്ട് ആനക്കുട്ടികളാണ്.. കുഞ്ഞുങ്ങൾ തമ്മിൽ തല്ലുകൂടുന്നതും പരസ്പരം മണ്ണ് വാരിയെറിയതും എത്രമാത്രം രസകരമായ കാഴ്ചയാണോ അത്രതന്നെ ഇമ്പമുള്ള കാഴ്ചയാണ് ഈ ദൃശ്യങ്ങളിലുമുള്ളത്. മണ്ണിൽ കിടന്ന് കുഴഞ്ഞു പരസ്പരം വീഴ്ത്തിയിടാൻ […]
അതിവേഗം പാഞ്ഞ് മാന്‍, പറന്ന് പിടിച്ച് പുലി; വീഡിയോ
മൃഗങ്ങളുടെ ഇരപിടിക്കൽ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പ്രത്യേകിച്ച് മൃഗങ്ങൾ ഇരപിടിക്കുന്ന വിഡിയോകൾക്ക്. ഇപ്പോഴിതാ മാനിനെ ചാടി പിടികൂടുന്ന പുലിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഈ വീഡിയോ കണ്ടാല്‍ പുലി പറക്കുകയാണോ എന്ന് ചിന്തിച്ചാല്‍ പോലും തെറ്റു പറയാന്‍ കഴിയില്ല . ഐഎഫ്എസ് ഉദ്യോഗസ്ഥനായസുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ചതാണ് വീഡിയോ. പുലിയെ കണ്ട് മാനുകള്‍ കൂട്ടത്തോടെ ഓടുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തൊട്ടുപിന്നില്‍ കുതിച്ചുപായുന്ന പുലി ഒരു മാനിനെ ചാടി പിടികൂടുന്നതാണ് വീഡിയോയുടെ അവസാനം. പുലിയെ കണ്ട് […]
9-ാം നിലയില്‍ വീണ തുണിയെടുക്കാന്‍ മകനെ 10-ാം നിലയില്‍നിന്ന് കെട്ടിയിറക്കി അമ്മ; വീഡിയോ
പല സാഹസികതയും നിറഞ്ഞ വീഡിയോകൾ നമ്മൾ ദിനം പ്രതികാണാറുണ്ട് , ഇപ്പോഴിതാ ഒന്‍പതാം നിലയില്‍ വീണ തുണിയെടുക്കാന്‍ പത്താം നിലയില്‍ നിന്ന് മകനെ ബെഡ്ഷീറ്റില്‍ കെട്ടിയിറക്കുന്ന ഒരു അമ്മയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ബെഡ്ഷീറ്റില്‍ കെട്ടി മകനെ മുകള്‍ നിലയിലേക്ക് വലിച്ചുകയറ്റുന്നത് ദൃശ്യത്തില്‍ കാണാവുന്നതാണ്. താഴത്തെ നിലയില്‍ വീണ തുണിയെടുക്കാനായാണ് വീട്ടുകാരുടെ അതിസാഹസം.മുകളിലേക്ക് വലിച്ചുകയറ്റുമ്പോള്‍ കുട്ടിയുടെ കയ്യില്‍ പച്ചനിറത്തിലുള്ള വസ്ത്രവും കാണാം. സെക്ടര്‍ 82ലെ സൊസൈറ്റിലെ ഫ്ലാറ്റിലാണ് സംഭവം […]
സ്വത്ത് തർക്കം; നടുറോഡിൽ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്, വീഡിയോ
സ്വത്ത് തർക്കത്തിന്റെ പേരിൽ ബന്ധുക്കൾ തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്. വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്മാൻപൂരിൽ കഴിഞ്ഞ ദിവസം വൈകുന്നേരതെതോടെയാണ് സംഭവം നടന്നത്. ഒരു കുടുംബത്തിലെ അംഗങ്ങൾ ചേർന്ന് ബന്ധുക്കളെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പട്ടാപ്പകൽ ഒരു കൂട്ടം ആളുകൾ നടുറോഡിൽ വെച്ച് ഒരു മനുഷ്യനെ വടികൊണ്ട് അടിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് കലാപസമാനമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റവരെ ജെപിസി ആശുപത്രിയിലേക്ക് മാറ്റി. ജഗത് (62), […]
പൂച്ചയുടെ ഭക്ഷണം അടിച്ചുമാറ്റാൻ കാക്കയുടെ സൂത്രപ്പണി; വീഡിയോ
കുസൃതി ഒപ്പിക്കുന്ന കാര്യത്തിൽ മനുഷ്യർ മാത്രമല്ല മൃഗങ്ങളും പക്ഷികളും ഒന്നും പുറകിലല്ല. പക്ഷെ അവരുടെ വികൃതികൾ നമുക്ക് കാണാനാകില്ല എന്നത് ഒരു സത്യമാണെങ്കിലും വളരെ അപൂർവമായി അത്തരം ചില കാര്യങ്ങൾ ക്യാമറകണ്ണുകളിൽ പതിയാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. വൈറലാകുന്ന വീഡിയോ ഒരു പൂച്ചയുടേയും കാക്കകയുടേയുമാണ്. അതിൽ രണ്ട് കാക്കകൾ പൂച്ചയുടെ ഭക്ഷണം മോഷ്ടിക്കാൻ ഒപ്പിക്കുന്ന അടിപൊളി സൂത്രം ഒന്നു കാണേണ്ടത് തന്നെയാണ്. പ്രവീൺ അംഗുസാമി ഐഎഫ്എസ് ആണ് ഈ രസകരമായ വീഡിയോ […]
അമ്മ നൽകിയ ഭക്ഷണം വലിച്ചെറിഞ്ഞ് മകൻ, മര്യാദ പഠിപ്പിച്ച് വളർത്തുനായ; വൈറലായി വീഡിയോ
പൊതുവെ വളരെ ബുദ്ധിയുള്ള മൃഗമാണ് നായകൾ.കൂടാതെ ഇവയ്ക്ക് മനുഷ്യരുമായും അടുത്ത ബന്ധമാണ് ഉള്ളത്. അതിനാൽ തന്നെയാണ് നായകളെ ആളുകൾ വീടുകളിൽ വളർത്തുന്നത്. ഇപ്പോഴിതാ നായയുമായി ബന്ധപ്പെട്ട രസകരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീഡിയോയിൽ ഒരു സോഫയിൽ വീട്ടുടമയും മകനും വളർത്തുനായയും ഇരിക്കുന്നത് കാണാം. അമ്മയും മകനും എന്തോ കഴിക്കുകയാണ്. പെട്ടെന്നാണ് ആ അമ്മ തന്റെ മകന് എന്തോ ആഹാരമെടുത്ത് പാത്രത്തിൽ ഇട്ടുകൊടുത്തത്. എന്നാൽ ഇത് ഇഷ്ടപെടാത്ത മകൻ പാത്രത്തിൽ നിന്നും ആ ഭക്ഷണമെടുത്ത് മേശപ്പുറത്തേയ്ക്ക് ഇടുന്നതും […]
യോഗ ചെയ്യാന്‍ യുവതിയ്ക്ക് കൂട്ടിന് നായ; വൈറലായി വീഡിയോ
മൃഗങ്ങളുമായി ബന്ധപ്പെട്ട വിഡിയോകൾക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.നായ്ക്കുട്ടികളും പൂച്ചകളും ആനക്കുട്ടികളും വന്യമൃഗങ്ങളും ക്യൂട്ട് പക്ഷികളുടേയുമടക്കം നിരവധി വീഡിയോകളാണ് ദിനംപ്രതി സൈബർ ലോകത്ത് എത്തിപെടാറുള്ളത്. ഇപ്പോഴിതാ ഉടമയായ യുവതിയ്ക്കൊപ്പം യോഗ ചെയ്യുന്ന ഒരു നായയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മാഗ്നസ് എന്ന പേരുള്ള ഒരു നായ തന്റെ യോഗ മാറ്റ് വിരിയ്ക്കുന്നതും ഉടമയെ അനുകരിയ്ക്കുന്നതും അവരുടെ എല്ലാ നീക്കങ്ങളും അതേപടി അനുകരിയ്ക്കുന്നതും വീഡിയോ യില്‍ കാണാം. വൈറലായ ഈ വീഡിയോ […]