ന്യൂഡൽഹി: സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ വിലക്ക് ഹൈക്കോടതി സിംഗിൾ ബഞ്ചിന് പിന്നാലെ ഡിവിഷൻ ബഞ്ചും ശരിവച്ചതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് മീഡിയ വൺ ചാനൽ. മീഡിയ വണ്ണിന്റെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി അടിയന്തരമായി കേൾക്കണമെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് അഭിഭാഷകർ വഴി നാളെ സുപ്രീം കോടതിയിൽ ആവശ്യപ്പെടും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ആവശ്യം ഉന്നയിക്കുക. സംപ്രേഷണ വിലക്ക് […]
National
റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ നിർത്തിവെച്ച് എസ്ബിഐ
റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ എസ്ബിഐ നിർത്തിവെച്ചു. യുക്രൈന് അധിനിവേശത്തിനു ശേഷം റഷ്യക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ അമേരിക്ക അടക്കം നിരവധി രാജ്യങ്ങളും കമ്പനികളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ നടപടി. ബാങ്കുകള്‍, തുറമുഖങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളെല്ലാം എസ്ബിഐ നിര്‍ത്തിവെച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുമായി വന്‍തോതില്‍ ഉഭയകക്ഷി വ്യാപാരം നടത്തുന്ന രാജ്യമാണ് ഇന്ത്യ. ഇന്ധനം, ധാതു എണ്ണകള്‍, മുത്തുകള്‍, ആണവ റിയാക്ടറുകള്‍, യന്ത്രഭാഗങ്ങള്‍, രാസവളം തുടങ്ങിയവ […]
9-ാം നിലയില്‍ വീണ തുണിയെടുക്കാന്‍ മകനെ 10-ാം നിലയില്‍നിന്ന് കെട്ടിയിറക്കി അമ്മ; വീഡിയോ
പല സാഹസികതയും നിറഞ്ഞ വീഡിയോകൾ നമ്മൾ ദിനം പ്രതികാണാറുണ്ട് , ഇപ്പോഴിതാ ഒന്‍പതാം നിലയില്‍ വീണ തുണിയെടുക്കാന്‍ പത്താം നിലയില്‍ നിന്ന് മകനെ ബെഡ്ഷീറ്റില്‍ കെട്ടിയിറക്കുന്ന ഒരു അമ്മയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ബെഡ്ഷീറ്റില്‍ കെട്ടി മകനെ മുകള്‍ നിലയിലേക്ക് വലിച്ചുകയറ്റുന്നത് ദൃശ്യത്തില്‍ കാണാവുന്നതാണ്. താഴത്തെ നിലയില്‍ വീണ തുണിയെടുക്കാനായാണ് വീട്ടുകാരുടെ അതിസാഹസം.മുകളിലേക്ക് വലിച്ചുകയറ്റുമ്പോള്‍ കുട്ടിയുടെ കയ്യില്‍ പച്ചനിറത്തിലുള്ള വസ്ത്രവും കാണാം. സെക്ടര്‍ 82ലെ സൊസൈറ്റിലെ ഫ്ലാറ്റിലാണ് സംഭവം […]
14 ദിവസം സ്വയം നിരീക്ഷണം; വിദേശത്തുനിന്നു വരുന്നവര്‍ക്കുള്ള മാര്‍ഗ രേഖ പുതുക്കി
കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തി. വിദേശത്തുനിന്ന് എത്തുന്നവർക്ക് ഏഴു ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. എട്ടാം ദിവസം ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്നതും പുതിയ മാർഗരേഖയിൽ മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ പുതിയ മാർഗ രേഖ പ്രാബല്യത്തിൽ വരും. ഏഴു ദിവസം നിർബന്ധിത ക്വാറന്റൈൻ, എട്ടാം ദിവസം ടെസ്റ്റ്, നെഗറ്റിവ് ആണെങ്കിലും ഏഴു ദിവസം കൂടി സ്വയം നിരീക്ഷണം എന്നിങ്ങനെയാണ് നിലവിലെ മാർഗരേഖയിൽ പറയുന്നത്. ഇത് […]
വാനമ്പാടി ഓർമയായി; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗായിക ലതാ മങ്കേഷ്കർ അന്തരിച്ചു
മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ അന്തരിച്ചു. കൊറോണ ബാധയെ തുടര്‍ന്ന് ആഴ്ചകളായി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 92 വയസായിരുന്നു. 15 ഭാഷകളിലുമായി 35,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. പ്രമുഖ ഗായിക ആശാ ഭോസ് ലെ ഇളയ സഹോദരിയാണ്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 10 ദിവസത്തിനു ശേഷം കോവിഡ് ഐസിയുവില്‍ നിന്നു സാധാരണ ഐസിയുവിലേക്കു മാറ്റിയിരുന്നു. എന്നാല്‍ ഇന്നലെ ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 1942-ല്‍ […]
40 സെക്കൻഡിൽ 47 പുഷ് അപ്പുമായി ബിഎസ്എഫ് ജവാൻ; വൈറലായി വീഡിയോ
നമ്മുടെ രാജ്യത്തിൻറെ കരുത്താണ്, കാവലാണ് നമ്മുടെ സൈനികർ. രാജ്യത്തിനുവേണ്ടി ദുഷ്ടശക്തികളോടും പ്രതികൂല കാലാവസ്ഥയോടും പൊരുതിയാണ് നമ്മുടെ ജവാന്മാർ അതിർത്തിപ്രദേശങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത്.ഇപ്പോഴിതാ അതിശൈത്യത്തിൽ പുഷ് അപ്പ് എടുക്കുന്ന സൈനികന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. വിഡിയോയിൽ 40 സെക്കൻഡിനുള്ളിൽ 47 പുഷ് അപ്പ് എടുക്കുന്ന ബിഎസ്എഫ് ജവാനാണ് കാണാൻ കഴിയുന്നത്. ഫിറ്റ് ഇന്ത്യ ചലഞ്ച് എന്ന ടാഗ്ലൈനോടെ ബിഎസ്എഫിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ച ദൃശ്യങ്ങളാണിത്.നാൽപത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ […]
24 കാരറ്റ് സ്വര്‍ണം പൂശിയ ഐസ്ക്രീം; ഗോള്‍ഡന്‍ രുചിയുടെ വില തേടി സോഷ്യല്‍മീഡിയ
വിചിത്രമായ പല ഭക്ഷണ പരീക്ഷണ വീഡിയോകളും സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറാറുണ്ട്. ചിലതിന് മികച്ച പ്രതികരണം ലഭിക്കുമ്പോൾ മറ്റു ചിലതിന് രൂക്ഷ വിമർശനമാണ് കാഴ്ചക്കാരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഒരു ഐസ്ക്രീമിന്റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ചർച്ചയായി മാറുന്നത്.. സ്വര്‍ണ പൂശിയ ഐസ്ക്രീം ആണ് വിഭവം. ഹൈദരബാദില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂബര്‍ ആന്‍ഡ് ഹോളി എന്ന കഫെയിലാണ് ഈ വിചിത്ര സ്വര്‍ണ ഐസ്ക്രീം വില്‍പ്പനയ്ക്കുള്ളത്. 24 കാരറ്റ് സ്വര്‍ണം പൂശിയതാണ് ഈ ഐസ്ക്രീം. അഭിനവ് ജെസ്വാനി […]
ഗൂഗിൾ പേയും ഫോൺ പേയും നിശ്ചലം; വെട്ടിലായി ഉപഭോക്താക്കൾ
മൊബൈൽ ആപ്പുകൾ വഴിയുള്ള പേമെന്റ് സേവനങ്ങൾ നൽകുന്ന യുണിഫൈഡ് പേമെന്റ് ഇന്റർഫയ്സിന്റെ പ്രവർത്തനം ഞായറാഴ്ച വൈകിട്ടോടെ തകരാറിലായി. നിരവധി ഉപഭോക്താക്കൾക്കാണ് യുപിഐ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കാതെ വന്നത്. നിരവധി ഉപഭോക്താക്കൾ യുപിഐ സെർവർ പ്രവർത്തിക്കുന്നില്ല എന്ന് ട്വിറ്ററിലൂടെ അറിയിച്ചു. ഗൂഗിൾ പേ, പേടിഎം പോലുള്ള ഡിജിറ്റൽ വാലറ്റുകൾ വഴി പണമിടപാട് നടത്താൻ സാധിക്കുന്നില്ലെന്ന് അവർ പറയുന്നു.
400ലധികം പാർലമെന്റ് ജീവനക്കാർക്ക് കോവിഡ്; നിരവധി പേർ നിരീക്ഷണത്തിൽ
പാർലമെന്റിലെ 400 ലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് രോഗം കണ്ടെത്തിയത്. ജനുവരി നാല് മുതൽ എട്ട് വരെ പാർലമെന്റിലെ 1,409 ജീവനക്കാരിൽ 402 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായവരുടെ സാംപിളുകൾ ഒമൈക്രോൺ സ്ഥിരീകരിക്കാനായി ജനിതക പരിശോധനയ്ക്ക് അയച്ചു. പാർലമെന്റ് പരിസരത്തിനു പുറത്ത് കോവിഡ് പരിശോധന നടത്തിയവരെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതേത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിലെയും ഒട്ടേറെ ജീവനക്കാരെ നിരീക്ഷണത്തിൽ ആക്കി. ഇരുസഭകളിലെയും വിവിധ ഉദ്യോഗസ്ഥരും ഐസലേഷനിലാണ്. അതേസമയം, സുപ്രീം കോടതിയിലെ നാല് […]
നീറ്റ് പിജി കൗണിസിലിങ് ഓണ്‍ലൈന്‍ വഴി ബുധനാഴ്ച മുതല്‍ ആരംഭിക്കും
നീറ്റ് പിജി കൗണിസിലിങ് ബുധനാഴ്ച മുതൽ ആരംഭിക്കും. കൗൺസിലിങ് അനുവദിച്ച സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. എത്രയും പെട്ടന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാരിന്റെ നീക്കം. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് തീയതി പ്രഖ്യാപിച്ചത്. ഓൺലൈൻ വഴിയാണ് കൗൺസിലിങ് നടക്കുക. കഴിഞ്ഞ ദിവസംനിലവിലെ മാനദണ്ഡപ്രകാരം പിജി െമഡിക്കൽ കൗൺസിലിങ്ങ് നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. അഖിലേന്ത്യാ മെഡിക്കൽ ക്വോട്ടയിൽ മുന്നാക്ക വിഭാഗ(ഇഡബ്ല്യുഎസ്), മറ്റു പിന്നാക്ക വിഭാഗ(ഒബിസി) സംവരണം ഏർപ്പെടുത്തിയതു ചോദ്യം ചെയ്തുള്ള […]