Health

കോൾഡ് കോഫി ഇനി വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ?

വലിയ വില കൊടുത്താണ് കോഫി ഷോപ്പില്‍ പോയി നമ്മൾ കോള്‍ഡ് കോഫി കുടിക്കാറുള്ളത്. എന്നാൽ ഇനിമുതൽ വീട്ടിൽ തന്നെ ഹെൽത്തിയായ കോൾഡ് കോഫി തയ്യാറാക്കിയാലോ? എങ്ങനെയാണ് കോൾഡ് കോഫി തയ്യാറാക്കുന്നതെന്ന് നോക്കാം. വേണ്ട ചേരുവകൾ: ബ്രൂ അല്ലെങ്കിൽ നെസ്‌കഫെ കാപ്പിപ്പൊടി 2 ടീസ്പൂൺ പാല്‍ 1 കപ്പ് ചോക്ലേറ്റ് രണ്ട് സ്‌കൂപ്പ് പഞ്ചസാര പൊടിച്ചത് ആവശ്യത്തിന് ഐസ്‌ ക്യൂബ് പാകത്തിന് തയ്യാറാക്കുന്ന വിധം ആദ്യം രണ്ട് ടീസ്പൂൺ കാപ്പിപ്പൊടി, പഞ്ചസാര പൊടിച്ചത് ഐസ്‌ക്യൂബ് എന്നിവ ചേർത്ത് നന്നായി […]

Health

കേൾവിശക്തി പോക്കാ… ഇയര്‍ ഫോൺ ഉപയോഗം അമിതമായാൽ

നമ്മൾ എല്ലാവരും നിത്യേന ഉപയോഗിക്കുന്ന ഒന്നാണ് ഇയര്‍ ഫോണുകള്‍. എന്നാല്‍ അതിന്റെ അമിത ഉപയോഗം നിങ്ങളുടെ ചെവിയെ സാരമായി തന്നെ ബാധിക്കും. അത് ചിലപ്പോള്‍ കേള്‍വിക്കുറവുണ്ടാകുന്നതിലേക്ക് വരെ നമ്മെ നയിച്ചേക്കാം. നിങ്ങളുടെ കേള്‍വി ആരോഗ്യകരമാക്കേണ്ടതുണ്ട്. നിങ്ങള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ കാഠിന്യമെത്രയെന്ന് നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ബധിര പ്രശ്‌നം: ഇയർഫോണുകൾ പതിവായി ഉപയോഗിക്കുന്നത് ശ്രവണശേഷി 40 മുതൽ 50 ഡെസിബെൽ വരെ കുറയ്ക്കുന്നു. ചെവി വൈബ്രേറ്റുചെയ്യാൻ തുടങ്ങുന്നു. ഇതും ബധിരതയ്ക്ക് കാരണമാകും. എല്ലാ ഇയർഫോണുകളിലും ഉയർന്ന ഡെസിബെൽ തരംഗങ്ങളുണ്ട്. ഇത് […]

Health Kerala

ഡെങ്കിപ്പനി: ജാഗ്രതയും പ്രതിരോധവും

കോവിഡ് വ്യാപനത്തിനൊപ്പം സംസ്ഥനത്ത് ഡെങ്കിപ്പനിയും പടരുന്നതായി റിപ്പോർട്ടുകൾ.കാലാവസ്ഥാമാറ്റങ്ങൾ, മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന രീതി, ഇടയ്ക്കിടെ ഉണ്ടാവുന്ന മഴ, കൊതുകിന്റെ പ്രജനന കേന്ദ്രങ്ങളിലുണ്ടായിട്ടുള്ള വർധന, വർധിച്ചു വരുന്ന മാലിന്യ പ്രശ്‌നങ്ങൾ, മാലിന്യ സംസ്‌കരണത്തിനു ശാസ്ത്രീയമായ സംവിധാനമില്ലായ്മ തുടങ്ങിയവയാണു രോഗ വ്യാപനത്തിനുള്ള പ്രധാന കാരണങ്ങൾ. ലക്ഷണങ്ങൾ: പെട്ടെന്നുള്ള പനി, കഠിനമായ തലവേദന, കണ്ണുകൾക്കു പിറകിൽ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. പകൽ നേരങ്ങളിൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണു […]

Health Kerala

കോവിഡ് വ്യാപനം രൂക്ഷം; ജാഗ്രത പാലിക്കണമെന്ന് നിർദേശം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കുന്നതിന് ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലും മാറ്റിവെച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തിലും ജാഗ്രത പാലിക്കണമെന്ന് യോഗം വിലയിരുത്തി. പരീക്ഷയ്ക്ക് പോകുമ്പോള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പോളിംഗ് ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ സജീവമായി പങ്കെടുത്തവര്‍ എന്നിവര്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം […]

Health Kerala

കഠിന ചൂട്; തിളപ്പിച്ചാറ്റിയ വെള്ളം ഏറെ ഉത്തമം

ചൂട് സമയത്ത് സാധാരണയേക്കാള്‍ ധാരാളം വെള്ളം കുടിക്കണം. കൃത്രിമ പാനീയങ്ങള്‍ ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഏറ്റവും ഉത്തമം. പാതയോരങ്ങളില്‍ നിന്നുള്ള ഐസിട്ട വെള്ളം കുടിക്കുന്നത് പലതരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം. രോഗികള്‍ ഒരുകാരണവശാലും കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒഴിവാക്കരുത്. കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ഇടയ്ക്കിടയ്ക്ക് മുഖം കഴുകുന്നതും ശരീരം നനയ്ക്കുന്നതും വെള്ളം കുടിക്കുന്നതും നല്ലതാണ്. വീട്ടില്‍ ഫാന്‍ ഉപയോഗിക്കുകയാണെങ്കില്‍ പോലും കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ […]

Health Kerala

അമിതമായ ചൂട്,സൂര്യാഘാതം;ശ്രദ്ധിച്ചില്ലെങ്കില്‍ അത്യാപത്ത്

അമിതമായ ചൂട് കാരണം സൂര്യാഘാതവും സൂര്യാതപവും ഉണ്ടായേക്കാം. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അതിനാല്‍ ശരീര ഊഷ്മാവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. നിര്‍ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെ ഉണ്ടാകുകയും ചെയ്യുന്നു. ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം […]

Health

കഠിന ചൂട്; മുന്നറിയിപ്പും പ്രതിരോധ മാര്‍ഗങ്ങളും

വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണി വരെയുള്ള […]

Health

കഠിന ചൂട് ;സൂര്യാഘാതമേറ്റു എന്ന് തോന്നിയാല്‍ ഉടനടി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.സൂര്യാഘാതമേറ്റു എന്ന് തോന്നിയാല്‍ ഉടനടി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ സൂര്യാഘാതം സൂര്യാതപം എന്നിവയേറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കുക. തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടയ്ക്കുക ഫാന്‍, എസി അല്ലെങ്കില്‍ വിശറി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ […]

Health

‘യാത്രയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് ശീലമാക്കാം’; കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, […]

Health

രക്തത്തിന്റെ കുറവ് പ്രധാന ആരോഗ്യ പ്രശ്നം;പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയൊക്കെയാണ്

പലരും നേരിടുന്ന പ്രധാന രോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറയുന്നത്.പ്ലേറ്റ്‌ലറ്റുകൾ രക്തത്തിലെ ഒരു പ്രധാനഘടകമാണ്.അവയുടെ കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുക.പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിച്ചാൽ മാത്രമേ പ്ലേറ്റ്‍ലെറ്റിന്റെ കൗണ്ട് കൂട്ടാൻ കഴിയുകയുള്ളു. രക്തത്തിലെ പ്ലേറ്റ്‍ലെറ്റിന്റെ എണ്ണം കൂട്ടാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഇവയൊക്കെയാണ്. മാതളം ആന്റി ഓക്സിഡന്റ് ധാരാളം ഉള്ളതും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും രോഗപ്രതിരോധശക്തി വർധിപ്പിക്കാനുള്ള കഴിവും ഉള്ള മാതളം പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാനും സഹായിക്കും.ജ്യൂസ് ആക്കി മാതളം […]