Election Kerala

കൂത്തുപറമ്പിൽ ഇക്കുറിയും അത്ഭുതങ്ങള്‍ സംഭവിച്ചില്ല; കരുത്ത് തെളിയിച്ച് ഇടതു മുന്നണി, ജയിച്ച് കയറി കെപി മോഹനൻ

കണ്ണൂർ: ലീഗ് ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും കൂത്തുപറമ്പിൽ ഇക്കുറിയും അത്ഭുതങ്ങൾ സംഭവിച്ചില്ല. ധർമ്മടം പോലെ തന്നെ ഇടതു ഇടതിന്റെ ഉരുക്കുകോട്ടയാണ് കൂത്തുപറമ്പെന്ന് ഒരുക്കൽ കൂടി തെളിയിക്കുന്നത് ആയിരുന്നു ഇത്തവണത്തെ കെ.പി.മോഹനന്റെ മിന്നും ജയം.യുഡിഎഫിന്റെ മുസ്‌ലിം ലീഗ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുല്ലയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദനും ശക്തമായസാനിധ്യം മണ്ഡലത്തിൽ അറിയിച്ചെങ്കിലും ചെങ്കോട്ടയിൽ കെ.പി.മോഹനൻ നിസാരമായി ജയിച്ചു കയറി.10079 വോട്ടുകളുടെ ഭുരിപക്ഷത്തിലായിരുന്നു എൽജെഡി സ്ഥാനാർഥി കെ.പി.മോഹനന്റെ വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ച കെ.പി.മോഹനൻ […]

Election Kerala

പേരാവൂരിൽ ഹാട്രിക് വിജയവുമായി സണ്ണി ജോസഫ്

കണ്ണൂർ:പേരാവൂരിൽ എൽഡിഎഫ് കരുത്തൻ സക്കീർ ഹുസൈനും അത്ഭുതങ്ങൾ കാട്ടാനായില്ല. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയുമായ സണ്ണി ജോസഫ് ഹാട്രിക് വിജയം സ്വന്തമാക്കി. 2757 വോട്ടിനാണ് ഇടതു സ്ഥാനാർഥി സക്കീർ ഹുസൈനെ സണ്ണി ജോസഫ് മണ്ഡലത്തിൽ മലർത്തി അടിച്ചത്. മണ്ഡലത്തിൽ സ്മിത ജയമോഹനായിരുന്നു എൻഡിഎ സ്ഥാനാർഥി. യുഡിഎഫിനു വ്യക്തമായ ആധിപത്യമുള്ള മണ്ഡലമായ പേരാവൂരിൽ ഇത്തവണയും ജയമുറപ്പിച്ചാണ് കോൺഗ്രസ് മൽസരത്തിനിറങ്ങിയത്. കഴിഞ്ഞ രണ്ടു ടേമുകളായി എംഎൽഎയായ സണ്ണി ജോസഫിനെത്തന്നെ പോരിനിറക്കുകയും ചെയ്തു.കഴിഞ്ഞ പത്തു വർഷമായി മണ്ഡലത്തിൽ നടത്തിയ വികസന […]

Election Kerala

ഇടതു കൊടുങ്കാറ്റിൽ ഇടറാതെ തൃക്കാക്കര; യുഡിഎഫ് കോട്ട കാത്ത് പിടി തോമസ്

എറണാകുളം: സംസ്ഥാനത്ത് ആഞ്ഞടിച്ച ഇടതു കൊടുങ്കാറ്റിലും യുഡിഎഫ് കോട്ട കാത്ത് പി.ടി. തോമസ്.14329 വോട്ടുകൾക്കാണ് തൃക്കാക്കര മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ പി.ടി. തോമസിന്റെ ഉജ്ജ്വല വിജയം. മണ്ഡലം രൂപീകരിച്ചിട്ട് മൂന്നാം തിരഞ്ഞെടുപ്പിലും തിളക്കമാർന്ന വിജയമാണ് മണ്ഡലത്തിൽ യുഡിഎഫ് നേടിയത്. യു ഡി എഫിന്റെ ഉരുക്കുകോട്ടയിൽ ആദ്യ വിജയം നേടാൻ ഇടതു മുന്നണി നിയോഗിച്ചത് സ്വതന്ത്ര സ്ഥാനാർഥി ഡോ. ജെ. ജേക്കബിനെ ആയിരുന്നു. 14329 വോട്ടുകൾക്കു ജേക്കബിനെ പരാജയപ്പെടുത്തിയാണ് പി.ടി. തോമസ് മണ്ഡലം വീണ്ടും നെഞ്ചോട് ചേർത്തത്. ഇടതു […]

Election Kerala

ഇടതു കൊടുങ്കാറ്റിൽ പതറാതെ മലപ്പുറം; ജില്ലയില്‍ 12 സീറ്റുമായി യു.ഡി.എഫ് ഒപ്പം ലോക്സഭാ മണ്ഡലവും

മലപ്പുറം: ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന പൊതു തെരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിന്റെയും ജനവിധി യു.ഡി.എഫിന് അനുകൂലം. മലപ്പുറം ലോക്സഭാ മണ്ഡലം യു.ഡി.എഫ് നിലനിര്‍ത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ ലീഡ് ചെയ്ത് യു.ഡി.എഫും നാല് സീറ്റുകളില്‍ എല്‍.ഡി.എഫും വിജയിച്ചു. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ അബ്ദുസ്സമദ് സമദാനി 1,14,615 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട്, കൊണ്ടോട്ടി, കോട്ടക്കല്‍, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര, വണ്ടൂര്‍ […]

Election Kerala

ബിജെപിയുടെ ദയനീയ തോൽവി, അണപൊട്ടി അണികളുടെ പ്രതിഷേധം; ഒ രാജഗോപാലിന്‍റെ പോസ്റ്റിൽ പൊങ്കാല

നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ പരാജയമാണ് ബിജെപി ഇക്കുറി ഏറ്റുവാങ്ങിയത്.കഴിഞ്ഞ തവണ സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്ത ബിജെപിയുടെ ഗുജറാത്ത് ഇന്ന് നേതാക്കൾ അവകാശപ്പെട്ടിരുന്ന നേമവും ഇക്കുറി കൈവിട്ടതോടെ പാർട്ടി സംസ്ഥാന ഘടകം നേരിടുന്നത് വൻ പ്രതിസന്ധിയാണ്. കേന്ദ്ര ഭരണത്തിന്റെ പിൻബലത്തോടെ വമ്പൻ പ്രചാരണങ്ങൾ പാർട്ടി സംസ്ഥാനത്ത് നടത്തിയെങ്കിലും ഒന്നും വിലപ്പോയില്ല. ഒപ്പം പാർട്ടി സംസ്ഥാന അധ്യക്ഷന്റെ രണ്ട് സീറ്റിലേക്കുള്ള മത്സരവും, ഹെലികോപ്‌റേറ്റർ പ്രചാരണവും ആദ്യം മുതൽക്കേ പാർട്ടി പ്രവർത്തകരിൽ നിന്ന് ഉൾപ്പെടെ വിമർശങ്ങൾക്ക് ഇടവച്ചിരുന്നു. അതൊടെയൊപ്പം പാർട്ടിയുടെ തകർച്ചയ്ക്ക് […]

Election Kerala

ശബരിമല വിഷയം ആളിക്കത്തിച്ചിട്ടും ഫലം കണ്ടില്ല; ശോഭയെ കൈവിട്ട് കഴക്കൂട്ടം, ഇരട്ടി മധുരത്തിൽ കടകംപള്ളി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വലിയ ചർച്ചയായി മാറിയെങ്കിലും അത്ബുധങ്ങൾ സംഭവിക്കാതെ കഴക്കൂട്ടം. പാർട്ടിക്കുള്ളിൽ വലിയ കോളിളക്കങ്ങൾ ഉണ്ടാക്കി കഴക്കൂട്ടം സീറ്റ് ചോദിച്ചു വാങ്ങിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ മണ്ഡലത്തിൽ രുചിച്ചത് വൻ പരാജയം. മണ്ഡലത്തിൽ ശബരിമല വിഷയം കാട്ടു തീപോലെ പടർത്തി വിട്ട് സാഹചര്യം അനുകൂലമാക്കാൻ നോക്കിയെങ്കിലും കടകംപള്ളിയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിലും ഇരട്ടിയായി.എന്നാൽ കഴക്കൂട്ടത്തെ തോൽവി പാർട്ടിക്കുള്ളിൽ ശോഭയുടെ പോരാട്ടത്തെ ദുർബലമാക്കും.സംസ്ഥാനത്ത് സാഹചര്യങ്ങൾ ഏറ്റവും അനുകൂലമായിരുന്ന മണ്ഡലം കൈവിട്ടതിന്റെ ഉത്തരവാദിത്വവും ശോഭയിലേക്കെത്തും. സംസ്ഥാന ഘടകത്തെ മറികടന്നു […]

Election Kerala

പാലാരിവട്ടം പാലം തിരിച്ചടിയായി; ലീഗിന്റെ ഉരുക്കുകോട്ടയായ കളമശേരിയിൽ വിജയക്കൊടി കുത്തി പി രാജീവ്

എറണാകുളം: മുസ്ലിം ലീഗ് കോട്ടയായ കളമശേരിയിൽ വിജയക്കൊടി പാറിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി പി രാജീവ്. ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച പാലാരിവിട്ടം പാലം അഴിമതി കേസിൽ പ്രതിയായ വികെ ഇബ്രാഹിം കുഞ്ഞിന്റെ മണ്ഡലമാണ് അട്ടിമറി മാറി വിജയത്തിലൂടെ പി രാജീവ് ചെങ്കൊടി പാറിച്ചത്.10850 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലീഗിന്റെ ഉരുക്കുകോട്ടയിലെ അപ്രതീക്ഷിത പി രാജീവിന്റെ ജയം. മണ്ഡലം രൂപീകൃത്യമായ ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ വികെ ഇബ്രാഹിം കുഞ്ഞാണ് കളമശേരിയിൽ നിന്നും […]

Election Kerala

ലീഗ് കോട്ട പിടിക്കാൻ ബിജെപി; മലപ്പുറത്ത് അബ്ദുല്ലക്കുട്ടി എൻഡിഎ സ്ഥാനാർഥിയാവും

തിരുവനന്തപുരം: ലീഗ് കോട്ട ലക്ഷ്യമിട്ട് ബിജെപി തന്ത്രം.സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എപി അബ്ദുല്ലക്കുട്ടി എൻഡിഎ സ്ഥാനാർഥിയാവും. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ അബ്ദുല്ലക്കുട്ടിയെ മത്സരിപ്പിക്കുന്നത് മണ്ഡലത്തിൽ ഏറെ ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.അബ്ദുല്ലക്കുട്ടിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി നേതൃത്വത്തിൽ ധാരണയായി. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിനൊപ്പം അബ്ദുല്ലക്കുട്ടിയുടെ സ്ഥാനാർഥിത്വവും പാർട്ടി പ്രഖ്യാപിക്കും. അബ്ദുല്ലക്കുട്ടി സ്ഥാനാർഥിയായി എത്തുന്നതിലൂടെ മലപ്പുറത്ത് ശക്തമായ മത്സരം കാഴ്ചവയ്ക്കാനാവുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ […]

Election Kerala

ആർക്കും പിടികൊടുക്കാതെ കണ്ണൂരിലെ വോട്ടറുമാർ;പ്രതീക്ഷവെച്ച് ഇടതു വലതു മുന്നണികൾ

കണ്ണൂർ : കഴിഞ്ഞ ലോക്സഭാ -തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത നിലപാടുകളാണ് കണ്ണൂർ ജില്ലയിലെ ജനങ്ങൾ വോട്ടെടുപ്പിലൂടെ രേഖപ്പെടുത്തിയത്.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ കോൺഗ്രസിലെ കരുത്തനായ കെ. സുധാകരന് ‍നേടിയത് മിന്നും വിജയമായിരുന്നു.എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയം തദ്ദേശ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ യു ഡി എഫിന് കഴിഞ്ഞില്ല. തദ്ദേശ വാർഡുകളിൽ ഭൂരിഭാഗവും എൽഡിഎഫ് തൂത്തുവാരി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ 94, 559 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ. സുധാകരൻ മണ്ഡലത്തിൽ മൂവർണ പതാക പാറിച്ചത്. […]

Election Kerala

ശര്‍മയെ ഒഴിവാക്കി,വൈപ്പിനില്‍ കെഎന്‍ ഉണ്ണികൃഷണൻ; എറണാകുളത്തെ സിപിഎം സാദ്ധ്യതാ പട്ടിക ഇങ്ങനെ

എറണാകുളം:നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എറണാകുളം ജില്ലയിലെ സിപിഎം സ്ഥാനാത്ഥികളുടെ സാധ്യത പട്ടിക പുറത്ത്. ജില്ലയിലെ സിറ്റിങ് എംഎല്‍എമാരായ എം സ്വരാജ്, കെജെ മാക്‌സി എന്നിവരെ വീണ്ടും കളത്തിലിറക്കാൻ പാർട്ടി തീരുമാനം.സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റിന്റെയാണ് നിര്‍ദേശം.എന്നാൽ സിറ്റിങ് എംഎല്‍എയായ എസ് ശര്‍മയ്ക്ക് വൈപ്പിനില്‍ ഇക്കുറി സീറ്റില്ല.പകരം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ എന്‍ ഉണ്ണികൃഷ്ണനെ വൈപ്പിനില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനാണു നിര്‍ദേശം. ആറു തവണ എംഎൽഎആകുകയും രണ്ടു തവണ മന്ത്രിയാകുകയും തുടര്‍ച്ചയായി രണ്ടു ടേം പൂര്‍ത്തിയാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വീണ്ടും […]