Cinema

അളിയൻസിലെ താരങ്ങൾ ഇനി വെള്ളിത്തിരയിലേക്ക്

അമൃത ടിവി 503 ൽ പരം എപ്പിസോഡ് സംപ്രേഷണം ചെയ്ത പരിപാടിയാണ് അളിയൻ വേഴ്സസ് അളിയൻ. റിയാസ് നർമ്മകല, അനീഷ് രവി, മണി ഷൊർണൂർ, അൻസാർ ബാബു, സലിൽ എസ് നായർ , മഞ്ജു പത്രോസ്, അക്ഷയ എസ്, സൗമ്യ ഭാഗ്യനാഥൻ, സേതുലക്ഷ്മി, മായാ സുരേഷ് തുടങ്ങിയവർ ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമൃത ടിവി അഞ്ഞൂറിൽപരം എപ്പിസോഡുകൾ സംപ്രേഷണം ചെയ്ത ചെയ്തശേഷം പിന്നീട് കൗമുദി ടിവിയിൽ വീണ്ടും പുതിയ പേരിൽ സംപ്രേഷണം ആരംഭിച്ചു. കൗമുദി ഇപ്പോൾ […]

Cinema

‘അങ്ങനെ ആ ദിവസം ഇന്നായിരുന്നു… സർ വഴി പറഞ്ഞു തന്നു…’; ബെന്യാമിനെക്കുറിച്ച് യുവ എഴുത്തുകാരി ആൻസി വിഷ്ണു

തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന യുവ എഴുത്തുകാരിയാണ് ആൻസി വിഷ്ണു ആൻസിയുടെ നിലപാടുകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ നോവലിസ്റ്റും, ചെറുകഥാകൃത്തുമായ ബെന്യാമിനെ കുറിച്ച് ആൻസി പങ്കുവെച്ച് കുറിപ്പ് ഇപ്പോൾ വൈറലാകുന്നു. കുറുപ്പിന്റെ പരിപൂർണ രൂപം ഇങ്ങനെ. ബെന്യാമിൻ എന്നെ പോലൊരു തുടക്കക്കാരിക്ക്, എഴുത്തിൽ തീരെ മികച്ചത് അല്ലാത്ത ഒരുവൾക്ക്, എഴുത്തിൽ ആഴങ്ങൾ കണ്ട് എത്തിയവർ നൽകുന്ന കരുതൽ, പിൻതുണ ചെറുതല്ല, ഞാൻ ഒന്ന് വന്ന് കണ്ട് എന്റെ പുസ്തകം തന്നോട്ടെ എന്ന് സാറിനോട് ചോദിച്ചപ്പോൾ, ഞാൻ പുതിയ […]

Cinema

80കളുടെ ഫീല്‍ പകര്‍ത്തി ‘രതിപുഷ്പം പൂക്കുന്നയാമം’; ഭീഷ്‍മ പര്‍വ്വത്തിലെ ഗാനം

മമ്മൂട്ടിയെനായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രമാണ് ‘ഭീഷ്മ പർവ്വം’.സിനിമയ്ക്കായുള്ള കാത്തിരുപ്പിലാണ് മമ്മൂക്ക ഫാൻസ്‌.ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ആണ്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ഗാനങ്ങളൊക്കെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ഒരു പുതിയ ഗാനവും പുറത്തുവിട്ടിരിക്കുകയാണ് ‘ഭീഷ്മ പർവ്വം’ ടീം . രതിപുഷ്‍പം എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്.ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോന്‍ ആണ്. എണ്‍പതുകളിലും മറ്റും കേട്ടുശീലിച്ച മട്ടിലുള്ള ഗാനവും ആലാപനവുമാണ് ഗാനത്തിന്‍റേത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു […]

Cinema

തകർപ്പൻ ഡാൻസുമായി കൃഷ്ണപ്രഭയും സുഹൃത്തും; വീഡിയോ ഏറ്റെടുത്ത് ആരാധകർ

വിജയ്‌ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബീസ്റ്റ്’.അടുത്തിടെ റിലീസ് ചെയ്ത സിനിമയിലെ അറബിക് കുത്തു പാട്ടിന് വൻ സ്വീകാര്യതയാണ് ആരാധകരിൽനിന്നും ലഭിച്ചത്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പാട്ടിന് ചുവടുവച്ച് നിരവധിപേർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, ബീസ്റ്റിലെ അറബിക് കുത്തു പാട്ടിന് ചുവടുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ കൃഷ്ണപ്രഭ. താരത്തിനൊപ്പം തകർപ്പൻ ഡാൻസുമായി സുഹൃത്തും കൊറിയോഗ്രാഫറുമായ സുനിത റാവുമുണ്ട്. ബീസ്റ്റിലെ നായിക പൂജ ഡാൻസ് ചെയ്യുമ്പോൾ ഇട്ടിരുന്ന ഡ്രെസ്സിന് സമാനമായ ഡ്രെസ്സാണ് കൃഷ്ണയും സുനിതയും ഇട്ടിരിക്കുന്നത്. View […]

Cinema

പുതിയ വെബ് സിരീസുമായി കരിക്ക്; ഹിറ്റായി ‘സാമര്‍ത്ഥ്യ ശാസ്ത്രം’ ടീസര്‍

വെബ് സീരീസുകളിലൂടെ മലയാളികളെ ചിരിപ്പിച്ച് ജനകീയരായി മാറിയ കണ്ടന്‍റ് ക്രിയേറ്റര്‍മാരാണ് കരിക്ക്.വലിയ പ്രമോഷനുകളൊന്നുമില്ലാതെ, പറഞ്ഞും കേട്ടറിഞ്ഞുമാണ് നവമാധ്യമങ്ങളിൽ കരിക്ക് ടീം തരംഗമായത്. തേരാ പാരയിൽ തുടങ്ങി വ്യത്യസ്തമായ സീരീസുകളിലൂടെയും വീഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളില്‍ ആധിപത്യം നേടിയ കണ്ടന്‍റ് ക്രിയേറ്റർമാരാണ് കരിക്ക്. ഓണവും ക്രിസ്മസും വിഷുവും തുടങ്ങി ലോക്ക് ഡൗണിൽ വരെ പുതിയ എപ്പിസോഡുകളും കഥകളുമായി മലയാളികളെ ചിരിപ്പിച്ച കരിക്ക് നെറ്റ്ഫ്ലിക്സിലുമെത്തിയിരുന്നു. എന്നാൽ പലപ്പോഴും നീണ്ട ഇടവേളകളിലാണ് കരിക്കിന്‍റെ പുതിയ വീഡിയോകള്‍ എത്താറ്. അതിനാല്‍ത്തന്നെ ആരാധകര്‍ക്കിടയില്‍ അതിനായി വലിയ കാത്തിരിപ്പും […]

Cinema

‘മത്തായിച്ചാ, മുണ്ട്’; ‘ഹൃദയം’ ചിത്രീകരണ വേളയിലെ രസകരമായ നിമിഷം പങ്കുവച്ച് അജു വര്‍ഗീസ്

കൊവിഡ് സാഹചര്യത്തിലും തിയറ്ററുകളിലെത്തിയിട്ടും മികച്ച പ്രതികരണം നേടിയ ചിത്രമാണ് പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ‘ഹൃദയം’.ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദർശനത്തിൻറെ 25-ാം ദിവസം ഒടിടിയിലും റിലീസ് ചെയ്തു. ഒടിടി റിലീസ് ചെയ്യപ്പെട്ടതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വീണ്ടും ഹൃദയം ചർച്ചാവിഷയമായിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ രസകരമായ ഒരു ബിഹൈൻഡ് ദ് സീൻ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അജു വർ​ഗീസ്. സിനിമയിൽ ജിമ്മി എന്ന വിവാഹ ഫോട്ടോ​ഗ്രാഫറായാണ് അജു എത്തിയത്. പ്രണവ് അവതരിപ്പിച്ച അരുണിനോട് പകരം ചോദിക്കാൻ […]

Cinema Special

രണ്ടാം വരവിൽ വിസ്മയം തീർത്ത് അബി മഹി ദമ്പതികൾ

വലിയ രീതിയിൽ ആരാധകരുള്ള ഒരു വെബ്സീരീസ് ആയിരുന്നു അബി വെഡിങ് മഹി. പ്രണയിച്ച് വിവാഹം കഴിക്കുന്ന യുവദമ്പതികൾ കലഹിച്ച് കലഹത്തിന് അവസാന വിവാഹമോചനത്തിന് അപേക്ഷിക്കുന്നു എന്നാൽ തങ്ങളുടെ ഉള്ളിലെ പ്രണയം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരിച്ചറിയുന്ന ഇവർ വിവാഹമോചനം താൽക്കാലികമായി വേണ്ടെന്നു വെക്കുന്നു. ഇവരുടെ ജീവിതത്തിലെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ആണ് ഈ വെബ്സീരീസിൻ്റെ ആശയം. അബി കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമയിലും ടെലിവിഷനിലും ഒരുപോലെ തുടങ്ങിയ ജീവൻ ഗോപാൽ ആണ്. മഹി എന്ന കഥാപാത്രമായി എത്തുന്നത് ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ […]

Cinema

അല്ലു അര്‍ജുന്‍ പുഷ്പയായത് ഇങ്ങനെ; വൈറലായി മേക്കോവര്‍ വീഡിയോ

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഇടയിൽ വന്‍ തരംഗമാണ് തീർത്തത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായാണ് ചിത്രത്തിലെ പുഷ്പരാജിനെ വിലയിരുത്തപ്പെടുന്നത്. ചിത്രത്തിനായി താരം ഇതുവരെ കാണാത്ത ലുക്കിലാണ് എത്തിയത്. ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത് പുഷ്പയായി മാറുന്ന അല്ലുവിന്റെ പുതിയ വിഡിയോ. വീഡിയോയിൽ പുഷ്പയാകാന്‍ താരം നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷനാണ് ഉള്ളത്. മുഖത്തും ശരീരത്തിലുമെല്ലാം പാടുകളും മുറിവുകളുമായാണ് അല്ലു അര്‍ജുന്‍ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ മേക്കപ്പ് ടീമാണ് താരത്തിന് പുഷ്പ […]

Cinema Special

റൂബിക്സ് ക്യൂബിലൊരു മമ്മൂട്ടി; കുട്ടി ആരാധകന് നന്ദി പറഞ്ഞ് സൂപ്പർതാരം, വീഡിയോ

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമാണെല്ലോ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നിൽ എത്തിയിട്ട് അമ്പത് വർഷങ്ങളും പിന്നിട്ടു കഴിഞ്ഞു. മമ്മൂട്ടിയുടെ വിവിധ പ്രായത്തിലുള്ള വിവിധ മേഖലകളിലുള്ള ആരാധകരുടെ വീഡിയോകളും പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ഹിറ്റായി മാറുന്നത്. റൂബിക്സ് ക്യൂബുകൾ ഉപയോ​ഗിച്ച് മമ്മൂട്ടിയുടെ ചിത്രം തയ്യാറാക്കിയ കുഞ്ഞാരാധകന്റെ വീഡിയോയാണ് വൈറലാകുന്നത്. കൃഷ്‌ണീൽ അനിൽ എന്ന കുട്ടിയാണ് മനോഹര ചിത്രം ഒരുക്കിയത്.വീഡിയോ ശ്രദ്ധയിൽപ്പെട്ട മമ്മൂട്ടി തന്റെ സോഷ്യൽ […]

Cinema

കല്ല്യാണ വീടുകളില്‍ കൊട്ടിപ്പാടാന്‍ ‘ഉണ്ടക്കണ്ണന്‍’; ‘ ഗുണ്ട ജയനി’ലെ പാട്ടെത്തി

സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി ദുല്‍ഖര്‍ സല്‍മാൻ നിര്‍മിക്കുന്നു ചിത്രമാണ് ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’. സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണിത്. അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.ഗുണ്ട ജയൻ എന്ന് ആരംഭിക്കുന്ന ഗാനം ശബരീഷ് വർമ്മയാണ് ആലപിച്ചിരിക്കുന്നത്. അജിത്ത് പി വിനോദന്റെ വരികൾക്ക് ശബരീഷും ജയദാസനും ചേർന്നാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.ഒരു കല്ല്യാണ വീടിന്റെ പശ്ചാത്തലത്തില്‍ കൊട്ടിപാടുന്ന കല്ല്യാണ പാട്ടിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷരിൽ നിന്നും ലഭിക്കുന്നത്. സിനിമയിലെ ഒട്ടുമിക്ക […]