സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ കണ്ണൂർ പുന്നോൽ താഴെ വയലിലെ ഹരിദാസ് കൊല്ലപ്പെടുന്നത് നാലാം തവണയുള്ള ശ്രമത്തിനിടെയെന്ന് റിമാന്റ് റിപ്പോർട്ട്. ഹരിദാസനെ കൊലപ്പെടുത്തിയത് ബി ജെ പി കൗൺസിലർ കെ. ലിജേഷിന്റെ നേതൃത്വത്തിലുള്ള സംഘ മാണെന്നും, കൊലപാതകം നടത്തിയ സംഘത്തിൽ ആറുപേർ ഉണ്ടെന്നും റിമാന്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 8 ന് ഹരിദാസൻ വധക്കേസിലെ പ്രതികളും ബി ജെ പി ആർ എസ് എസ് പ്രവർത്തകരുമായ കെ വി വിമൻ , അമൽ മനോഹരൻ ,സി കെ […]
Author: User1
80കളുടെ ഫീല്‍ പകര്‍ത്തി ‘രതിപുഷ്പം പൂക്കുന്നയാമം’; ഭീഷ്മ പര്‍വ്വത്തിലെ ഗാനം
മമ്മൂട്ടിയെനായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രമാണ് ‘ഭീഷ്മ പർവ്വം’.സിനിമയ്ക്കായുള്ള കാത്തിരുപ്പിലാണ് മമ്മൂക്ക ഫാൻസ്.ചിത്രത്തിന്റെ സംഗീത സംവിധായകന് സുഷിന് ശ്യാം ആണ്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ഗാനങ്ങളൊക്കെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ഒരു പുതിയ ഗാനവും പുറത്തുവിട്ടിരിക്കുകയാണ് ‘ഭീഷ്മ പർവ്വം’ ടീം . രതിപുഷ്പം എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്.ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോന് ആണ്. എണ്‍പതുകളിലും മറ്റും കേട്ടുശീലിച്ച മട്ടിലുള്ള ഗാനവും ആലാപനവുമാണ് ഗാനത്തിന്റേത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു […]
മേഘങ്ങളെ ചുംബിക്കുന്ന തിരമാലകൾ; വൈറലായി വീഡിയോ
മനോഹര കാഴ്ചകൾ കൊണ്ട് നിറഞ്ഞതാണ് നമ്മുടെ ഈ ഭൂമി. ഇതിൽ പല കാഴ്ചകളും നമ്മെ അത്ഭുതപെടുത്താറുമുണ്ട്. സോഷ്യൽ മീഡിയ ഉപയോഗം വർധിച്ചു വന്നതോടെ ക്യാമറ കണ്ണുകളിൽ പതിയുന്ന പലതരം അപൂർവ കാഴ്ചകളും ഇപ്പോൾ നമുക്ക് മുൻപിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സമുദ്രമധ്യത്തിൽ ആകാശത്തോളം ഉയരങ്ങളിലേക്ക് ഉയരുന്ന തിരമാലകളുടെ മനോഹരമായൊരു വിഡിയോയാണിത്.ആകാശത്തിലെ മേഘങ്ങളെ തിരമാലകൾ സ്പർശിച്ചപ്പോൾ കടലിലേക്ക് പതിക്കുന്ന മേഘങ്ങൾ. ശരിക്കും ഈ കാഴ്ച വളരെയധികം മനോഹരമാണ്. വൈറലാകുന്ന വീഡിയോയിൽ ശാന്തമായ […]
തകർപ്പൻ ഡാൻസുമായി കൃഷ്ണപ്രഭയും സുഹൃത്തും; വീഡിയോ ഏറ്റെടുത്ത് ആരാധകർ
വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബീസ്റ്റ്’.അടുത്തിടെ റിലീസ് ചെയ്ത സിനിമയിലെ അറബിക് കുത്തു പാട്ടിന് വൻ സ്വീകാര്യതയാണ് ആരാധകരിൽനിന്നും ലഭിച്ചത്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പാട്ടിന് ചുവടുവച്ച് നിരവധിപേർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, ബീസ്റ്റിലെ അറബിക് കുത്തു പാട്ടിന് ചുവടുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ കൃഷ്ണപ്രഭ. താരത്തിനൊപ്പം തകർപ്പൻ ഡാൻസുമായി സുഹൃത്തും കൊറിയോഗ്രാഫറുമായ സുനിത റാവുമുണ്ട്. ബീസ്റ്റിലെ നായിക പൂജ ഡാൻസ് ചെയ്യുമ്പോൾ ഇട്ടിരുന്ന ഡ്രെസ്സിന് സമാനമായ ഡ്രെസ്സാണ് കൃഷ്ണയും സുനിതയും ഇട്ടിരിക്കുന്നത്. View […]
പാമ്പിനോട് കളിക്കാൻ പോയ പരുന്തിന് കിട്ടി എട്ടിന്റെ പണി; വൈറലായി വീഡിയോ
ആകാശത്തിലെ ഏറ്റവും അപകടകാരിയായ വേട്ടക്കാരിൽ ഒരാളാണ് പരുന്ത്. എത്ര താഴ്ചയിൽ ഉള്ള ഇരയാണെങ്കിലും സസൂക്ഷമം അതിനെ വേട്ടയാടാനുള്ള കഴിവ് പരുന്തിന്റെ മാത്രം പ്രത്യേകതയാണ്.പരുന്തിന്റെ നഖങ്ങളിൽ ഇര പെട്ടാൽ പിന്നെ രക്ഷപ്പെടുന്ന കാര്യം ആലോചിക്കുകയേ വേണ്ട. എന്നാൽ ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. View this post on Instagram A post shared by طبیعت (@nature27_12) ഒരു ചെറിയ ഇരയെന്ന് പാമ്പിനെ കരുതിയ പരുന്തിന് കിട്ടിയത് എട്ടിന്റെ പണിയാണ് വിഡിയോയിൽ. തന്റെ കൂർത്ത നഖങ്ങൾ കൊണ്ട് പാമ്പിനെ […]
‘കന്യാസ്ത്രീകൾ ഫുട്ബോൾ കളിച്ചാൽ എന്താ കുഴപ്പം’; വൈറലായി ഇറ്റലിയിൽ നിന്നുള്ള വീഡിയോ
ലോകത്ത് ഏറ്റവും ആരാധകരുള്ള കായീക വിനോദമാണ് ഫുട്ബോൾ. ബ്രസീൽ, അർജന്റീന തുടങ്ങിയ ടീമുകളുള്ള ലാറ്റിനമേരിക്കയാണ് ഫുട്ബോളിന്റെ ഈറ്റില്ലം എങ്കിലും യൂറോപ്പിലും ഫുട്ബോളിന് പ്രത്യേക സ്ഥാനമുണ്ട്. യൂറോപ്യൻ രാജ്യമായ ഇറ്റലി പലപ്പോഴും ഫുട്ബോൾ മാമാങ്കങ്ങളിൽ കറുത്ത കുതിരകളാവാറുണ്ട്. ഇറ്റലിക്കാരുടെ ഫുട്ബോള്‍ ഭ്രാന്തിനെക്കുറിച്ച് ലോകത്ത് എല്ലാവര്ക്കും സുപരിചിതവുമാണ്. ഫുട്ബോള്‍ അവിടെ എത്രത്തോളം ജനപ്രിയമാണെന്ന് കാണിച്ചുതരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് View this post on Instagram A post shared by Valentina (@pimpi5) ഇറ്റലിയിലെ ഒരു […]
‘കാർ അടിച്ച് തകർത്തത് ആസൂത്രിതം, അക്രമി മാനസിക അസ്വാസ്ഥ്യം അഭിനയിക്കുന്നു’; കോവളം എംഎൽഎ
കോവളം എം.എൽ.എ എം വിൻസെന്റിന്റെ കാർ അടിച്ചുതകർത്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ആണ് തകര്‍ത്തത്. ഇന്ന് രാവിലെയാണ് എം.എൽ.എ ഓഫീസിന് മുമ്പിൽ നിറുത്തിയിട്ടിരുന്ന കാർ അടിച്ചുതകർത്തത്. ഈ സമയം ഓഫീസിൽ എം.എൽ.എ ഉണ്ടായിരുന്നു.സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഴിഞ്ഞം ഉച്ചക്കട സ്വദേശി സന്തോഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ വീടിനു മുന്നിൽ നിർത്തിയിട്ട തന്റെ കാർ അടിച്ച് തകർത്ത സംഭവം ആസൂത്രിതമെന്ന് കോവളം എംഎൽഎ എം വിൻസൻറ് ആരോപിച്ചു. പട്ടാപ്പകൽ ആക്രമണം നടന്നിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും […]
പുതിയ വെബ് സിരീസുമായി കരിക്ക്; ഹിറ്റായി ‘സാമര്‍ത്ഥ്യ ശാസ്ത്രം’ ടീസര്‍
വെബ് സീരീസുകളിലൂടെ മലയാളികളെ ചിരിപ്പിച്ച് ജനകീയരായി മാറിയ കണ്ടന്റ് ക്രിയേറ്റര്‍മാരാണ് കരിക്ക്.വലിയ പ്രമോഷനുകളൊന്നുമില്ലാതെ, പറഞ്ഞും കേട്ടറിഞ്ഞുമാണ് നവമാധ്യമങ്ങളിൽ കരിക്ക് ടീം തരംഗമായത്. തേരാ പാരയിൽ തുടങ്ങി വ്യത്യസ്തമായ സീരീസുകളിലൂടെയും വീഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളില്‍ ആധിപത്യം നേടിയ കണ്ടന്റ് ക്രിയേറ്റർമാരാണ് കരിക്ക്. ഓണവും ക്രിസ്മസും വിഷുവും തുടങ്ങി ലോക്ക് ഡൗണിൽ വരെ പുതിയ എപ്പിസോഡുകളും കഥകളുമായി മലയാളികളെ ചിരിപ്പിച്ച കരിക്ക് നെറ്റ്ഫ്ലിക്സിലുമെത്തിയിരുന്നു. എന്നാൽ പലപ്പോഴും നീണ്ട ഇടവേളകളിലാണ് കരിക്കിന്റെ പുതിയ വീഡിയോകള്‍ എത്താറ്. അതിനാല്‍ത്തന്നെ ആരാധകര്‍ക്കിടയില്‍ അതിനായി വലിയ കാത്തിരിപ്പും […]
‘മത്തായിച്ചാ, മുണ്ട്’; ‘ഹൃദയം’ ചിത്രീകരണ വേളയിലെ രസകരമായ നിമിഷം പങ്കുവച്ച് അജു വര്‍ഗീസ്
കൊവിഡ് സാഹചര്യത്തിലും തിയറ്ററുകളിലെത്തിയിട്ടും മികച്ച പ്രതികരണം നേടിയ ചിത്രമാണ് പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ‘ഹൃദയം’.ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദർശനത്തിൻറെ 25-ാം ദിവസം ഒടിടിയിലും റിലീസ് ചെയ്തു. ഒടിടി റിലീസ് ചെയ്യപ്പെട്ടതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വീണ്ടും ഹൃദയം ചർച്ചാവിഷയമായിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ രസകരമായ ഒരു ബിഹൈൻഡ് ദ് സീൻ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അജു വർഗീസ്. സിനിമയിൽ ജിമ്മി എന്ന വിവാഹ ഫോട്ടോഗ്രാഫറായാണ് അജു എത്തിയത്. പ്രണവ് അവതരിപ്പിച്ച അരുണിനോട് പകരം ചോദിക്കാൻ […]
ദീപുവിന്റേത് ആസൂത്രിത കൊലപാതകം, ഒന്നാം പ്രതി ശ്രീനിജൻ എംഎൽഎ: സാബു എം ജേക്കബ്
ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്ന് പാർട്ടിയുടെ ചീഫ് കോ ഓർഡിനേറ്ററും കിറ്റ്സ് എംഡിയുമായ സാബു എം ജേക്കബ്.ബക്കറ്റ് പിരിവിനല്ല സിപിഎം പ്രവർത്തകർ അവിടെയെത്തിയത് ദീപുവിനെ മർദ്ദിക്കാൻ വേണ്ടിയാണ്. വിളക്കണക്കൽ സമരത്തെ കുറിച്ച് പറയാൻ കോളനിയിലെ വീടുകൾ കയറി നടക്കുമ്പോൾ പതിയിരുന്നാണ് സിപിഎം പ്രവർത്തകർ ഇദ്ദേഹത്തെ ആക്രമിച്ചതെന്നും സാബു പറഞ്ഞു. പ്രൊഫഷണൽ രീതിയിലുള്ള ആക്രമണമായിരുന്നു നടന്നത്. പുറത്ത് യാതൊരു പരിക്കും ഏൽക്കാതെ ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയത്. വാർഡ് മെമ്പർ സ്ഥലത്ത് എത്തുമ്പോൾ ദീപുവിനെ മതിലിനോട് […]