World

കോവിഡ് വാക്സിൻ നിർബന്ധമാക്കരുത്; അന്തിമ തീരുമാനം ജനങ്ങളുടേതെന്ന് ലോകാരോ​ഗ്യ സംഘടന

ജനങ്ങൾക്ക് കൊറോണ വാക്സിൻ നിർബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന.ജനങ്ങൾക്ക് വാക്സിൻ നിർബന്ധമാക്കുന്നത് തെറ്റായ വഴിയാണെന്നും ഗുണവശങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നും ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയൻ പറഞ്ഞു. വാക്സിൻ സ്വീകരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ജനങ്ങളുടേതാവണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫൈസർ-ബയോഎൻടെക് വാക്സിനുകൾ ബ്രിട്ടനിൽ ഇന്ന് മുതൽ നൽകിത്തുടങ്ങും.ആദ്യ ആഴ്ച എട്ട് ലക്ഷം പേർക്കാണ് വാക്സിൻ നൽകുന്നത്. അതിനിടെയാണ് വാക്സിൻ നിർബന്ധമാക്കുന്നതിനെതിരെ ലോകാരോ​ഗ്യ സംഘടന തന്നെ രം​ഗത്തെത്തിയത്. അതേസമയം,കൊറോണ വാക്സിന് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഫൈസർ ഇന്ത്യയും സമർപ്പിച്ച അപേക്ഷകളിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *