World

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നവംബര്‍ 19ന്

ന്യൂയോര്‍ക്ക്: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം നവംബര്‍ 19ന്. 2001നും 2100നും ഇടയിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നാണ് നാസയുടെ കണക്ക് കൂട്ടൽ. ചന്ദ്രഗ്രഹണം മൂന്നര മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കാം. ഈസമയത്ത് ചന്ദ്രന്റെ 97ശതമാനവും ചുവന്ന നിറത്തിലാണ് കാണപ്പെടുക. വടക്കന്‍ അമേരിക്കയില്‍ ചന്ദ്രഗ്രഹണം വ്യക്തമായി കാണാന്‍ കഴിയുമെന്നാണ് പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ പ്രവചനം.

കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ദക്ഷിണ അമേരിക്ക, കിഴക്കന്‍ ഏഷ്യ, പസഫിക് മേഖല, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഇത് ദൃശ്യമാകും.രാജ്യങ്ങളിലെ വ്യത്യസ്ത സമയക്രമം അനുസരിച്ച് ഗ്രഹണം ദൃശ്യമാകുന്നതും വിവിധ സമയങ്ങളിലായിരിക്കും.

മലപ്പുറത്ത് ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *