World

അമേരിക്കയില്‍ സംഗീത പരിപാടിയില്‍ നിയന്ത്രണം വിട്ട് ജനക്കൂട്ടം; തിരക്കില്‍പ്പെട്ട് എട്ട് മരണം

ഹുസ്റ്റൺ: യുഎസിലെ ടെക്സസിൽ സംഗീതനിശ കാണുവാൻ എത്തിയ ജനക്കൂട്ടത്തിൽ തിരക്കിൽപ്പെട്ട് എട്ടു മരണം. വെള്ളിയാഴ്ച യുഎസിലെ തെക്കൻ സംസ്ഥാനമായ ടെക്സസിലാണ് സംഭവം. സംഗീതമേളയായ ആസ്ട്രോ വേൾഡിൻറെ തുടക്ക ദിവസത്തിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത് എന്നാണ് ഹൂസ്റ്റൺ ഫയർ ചീഫ് സാമുവൽ പെന്ന പറയുന്നത്.

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നവംബര്‍ 19ന്

പരിപാടിക്ക് എത്തിയ ജനക്കൂട്ടം, പരിപാടി നടക്കുന്ന വേദിക്ക് അരികിലെത്താൻ തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിൽ കലാശിച്ചത് എന്നാണ് അധികൃതർ പറയുന്നത്. ഇതോടെ വലിയതോതിൽ തിക്കും തിരക്കും അനുഭവപ്പെട്ടതോടെ സ്ഥലത്ത് ഉന്തലും തള്ളലും ഉണ്ടായി. ഇതിനിടയിൽ ചിലർക്ക് വീണു പരിക്കുപറ്റി, വീണവരെ ചവുട്ടിയാണ് പലരും കടന്ന് പോയത്. ചിലർ ബോധം കെട്ടതോടെ സംഭവം കൈവിട്ടുപോയി.

മലപ്പുറത്ത് ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

അപകടത്തിൽ എട്ടുപേർ മരണപ്പെട്ടെന്നും നിരവധിപ്പേർക്ക് പരിക്കുപറ്റിയെന്നും സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. മരിച്ചവരുടെ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ അറിയാൻ സാധിക്കൂ എന്നാണ് ഫയർ ചീഫ് വ്യക്തമാക്കിയത്. 17 പേരെ ഫയർ വിഭാഗം ആശുപത്രിയിൽ എത്തിച്ചു. ഇതിൽ 11 പേർക്ക് ഹൃദായാഘാതം സംഭവിച്ച അവസ്ഥയിലായിരുന്നു. ഏതാണ്ട് അന്പതിനായിരം പേരാണ് വെള്ളിയാഴ്ച ആസ്ട്രോവേൾഡ് സംഗീതോത്സവത്തിൻറെ ആദ്യ പരിപാടിക്ക് എത്തിയത്.

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ്

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *