Special World

‘ഉയരം കൂടും തോറും ചായയുടെ രുചിയും കൂടും’; ലോകത്തെ ഞെട്ടിച്ച് ദുബൈ കിരീടാവകാശി

ഉയരും കൂടുന്തോറും ചായയുടെ രുചിയും കൂടും എന്ന​ മോഹൻലാൽ പരസ്യം യാഥാർത്യമാക്കിയിരിക്കുകയാണ് ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. ആരും കയറാൻ ഭയപ്പെടുന്ന ‘ഐൻ ദുബൈ’യുടെ കാബി​െൻറ മുകളിൽ വളരെ കൂളായിരുന്നു ചായകുടിക്കുന്ന ദുബൈ കിരീടാവകാശിയുടെ വിഡിയോയാണിപ്പോൾ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

ദുബൈ ജുമൈറ ബീച്ചിലെ ബ്ലൂ വാട്ടൽ ദ്വീപിൽ സ്​ഥാപിച്ച 250 മീറ്റർ ഉയരുമുള്ള ‘ഐൻ ദു​ൈബ’യുടെ ഉദ്​ഘാടന ദിവസമായിരുന്നു ശൈഖ്​ ഹംദാ​െൻറ ഈ സാഹസിക പ്രകടനം.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫെറി വീലാണിത്​. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.

​ 48 ഹൈടെക്​ കാബിനുകൾ അടങ്ങിയ ഐൻ ദുബൈയിലേക്ക് ഒരേസമയം 1750 പേർക്ക്​ കയറാം.ദുബൈയുടെ കണ്ണ്​ എന്നർത്ഥം വരുന്ന ‘ഐൻ ദുബൈ’യിൽ ​പ്രവേശന നിരക്ക്​ 130 ദിർഹം മുതലാണ്​.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *