Special World

കാറിന്റെ പുറത്തുകയറി സിംഹം; വൈറലായി വീഡിയോ

കാട്ടിലെ ഏറ്റവും കരുത്തനും ധൈര്യശാലിയുമായ മൃഗമാണ് സിംഹം. അതിനാൽ തന്നെ കാട്ടിലെ രാജാവ് എന്നാണ് സിംഹത്തെ വിശേഷിപ്പിക്കുന്നത്. സിംഹത്തെ കാണുന്ന മാത്രയിൽ തന്നെ ഭയന്ന് ഓടുന്ന വന്യമൃഗങ്ങളുടെ നിരവധി വിഡിയോകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഇരയെ വേട്ടയാടുന്നതില്‍ പ്രത്യേക കഴിവാണ് സിംഹത്തിന്. ഇപ്പോഴിതാ കാറിന്റെ പുറത്ത് കയറി നില്‍ക്കുന്ന സിംഹത്തിന്റെ വിഡിയോയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ലേഡീസ് റൂം ജനശേദ്ധ നേടുന്നു

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഒരു കാറും ചുറ്റിലും സിംഹങ്ങളും നില്‍ക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. കൂട്ടത്തിൽ ഒരു സിംഹം കാറിന്റെ മുകളിലാണ്. കാറിന്റെ ഉള്ളിലേക്ക് കയറാന്‍ സിംഹം ശ്രമിക്കുകയാണെന്ന് വിഡിയോയിൽ നിന്നും വ്യക്തമാണ്.

നിലത്ത് മുട്ടി വാല്‍, ഭീമൻ പെരുമ്പാമ്പിനെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി; കാഴ്ചക്കാരിൽ ഞെട്ടലുണ്ടാക്കുന്ന വീഡിയോ

വാഹനത്തിന്റെ താക്കോല്‍ അകത്താണ് എന്ന കാര്യം ഓര്‍ക്കാതെ കാറിന്റെ ഡോര്‍ അടച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് സുശാന്ത നന്ദ വിഡിയോയിക്കൊപ്പം തമാശ രൂപേണ കുറിക്കുന്നത്. വീഡിയോ എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *