Special World

പിറന്നാൾ കേക്ക് ഊതി കെടുത്തുന്നതിനിടയിൽ മുടിക്ക് തീപിടിച്ചു; പേടിച്ച് അലറി നടി, വീഡിയോ

അമേരിക്കയിലെ പ്രമുഖ നടിയും ഫാഷൻ ഡിസൈനറും ടെലിവിഷൻ താരവുമായ നിക്കോൾ റിച്ചിയുടെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ 40ാം പിറന്നാൾ. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ​അടിപൊളി പിറന്നാൾ ആഘോഷമായിരുന്നു താരം സെറ്റ് ചെയ്തത്. എന്നാൽ അതിനിടെ സംഭവിച്ച ഒരു അപകടത്തിന്റെ വിഡിയോയാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പിറന്നാൾ കേക്കിൽ കത്തിച്ചിരുന്ന മെഴുകുതിരി ഊതികെടുത്തുന്നതിനിടെ താരത്തിന്റെ മുടിക്ക് തീപിടിക്കുന്നതാണ് വീഡിയോയിൽ.

നിക്കോളിന്റെ ഫോട്ടോ പ്രിന്റ് ചെയ്ത തരത്തിലുള്ളതായിരുന്നു പിറന്നാൾ കേക്ക്. കേക്കിന് ചുറ്റുമായി മെഴുകുതിരികളും കത്തിച്ചുവച്ചിരുന്നു. നടുക്കുള്ള രണ്ട് മെഴുകുതിരികൾ ഊതിക്കെടുത്തുന്നതിനിടെ രണ്ട് വശങ്ങളിലേയും മുടിക്ക് തീപിടിക്കുകയായിരുന്നു. ഒരു വശത്തെ തീ അടുത്തുണ്ടായിരുന്ന ആൾ പെട്ടെന്നുതന്നെ കെടുത്തിയെങ്കിൽ മറു ഭാ​ഗത്ത് തീ ആളി കത്തുകയായിരുന്നു. ഇത് കണ്ട് ഭയന്ന് ഒച്ചവയ്ക്കുന്ന താരത്തെയും വിഡിയോയിൽ കാണാം.

നിക്കോൾ റിച്ചി തന്നെയാണ് അപകട വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 40 ഇതുവരെ എന്ന ക്യാപ്ഷ്യനോടെയാണ് വിഡിയോ പോസ്റ്റ് ചെയിരിക്കുന്നത്. ഞെട്ടിക്കുന്ന വിഡിയോ കണ്ട് നിരവധി സെലിബ്രിറ്റികളാണ് കമന്റുമായി എത്തിയത്. എന്തായാലും വീഡിയോ എപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *