Special World

ഒപ്പമുണ്ടായിരുന്ന അഞ്ച് മക്കളും ചത്തതോടെ ഒറ്റയ്ക്കായി ജീവിതം; കണ്ണീർക്കാഴ്ചയായി ‘കിസ്ക’

ഭീമൻ ടാങ്കിൽ ഒറ്റയ്ക്കായി പോയ ഒരു തിമിംഗിലത്തെക്കുറിച്ചും അതിന്റെ ദയനീയാവസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
കില്ലർ വെയിൽ എണ്ണത്തിൽ പെട്ട ‘കിസ്ക’ എന്ന തിമിം​ഗലത്തിന്റെ വീഡിയോയാണ് ഇപ്പോൾ കാഴ്ചക്കാരുടെ കണ്ണുനിറയ്ക്കുന്നത്. കാനഡയിലെ ഒന്റാരിയോയിലെ മറൈൻലാൻഡ് പാർക്കിൽ നിന്നുള്ളതാണീ കാഴ്ച.

പാർക്കിലെ ഭീമൻ ടാങ്കിന്റെ ഭിത്തികളിൽ തല കൊണ്ട് കിസ്‌ക ആഞ്ഞിടിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ടാങ്കിലെ മറ്റെല്ലാ ഓർക്ക തിമിംഗലങ്ങളും ചത്തതോടെ ഉണ്ടായ ഒറ്റപ്പെടലാണ് ഈ പ്രവൃത്തിക്ക് കാരണമെന്ന് മൃഗ സ്നേഹികൾ പറയുന്നത്. ചത്തു പോയവയിൽ ഓർക്കയുടെ അഞ്ച് മക്കളും ഉൾപ്പെടുന്നു. ഈ ദയനീയ കാഴ്ച ഫിൽ ഡെമേഴ്‌സ് എന്നയാളാണ് ട്വിറ്ററിൽ പങ്കുവെച്ചത്.

മൃഗങ്ങളെ കൂട്ടിലടയ്ക്കുന്നതിനെതിരെ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഡെമേഴ്‌സ്. വീഡിയോ സെപ്റ്റംബർ നാലിന് ചിത്രീകരിച്ചതാണെന്ന് അദ്ദേഹം പറയുന്നു.മൃഗങ്ങളെ കൂട്ടിലടയ്ക്കപെടുന്നതിന് എതിരെ പ്രവർത്തിക്കുന്നവർ മറൈൻലാൻഡിൽ പ്രവേശിക്കുകയും കിസ്‌കയെ നിരീക്ഷിക്കുകയും ചെയ്തു. ‘മറൈൻലാൻഡിലെ അവശേഷിക്കുന്ന ഏക ഓർക്ക തിമിംഗിലമായ കിസ്‌ക, അവളുടെ തല ഭിത്തിയിൽ ഇടിപ്പിക്കുകയാണ്. ഈ ക്രൂരത അവസാനിപ്പിക്കേണ്ടതുണ്ട്’.വീഡിയോ പങ്കുവെച്ച് അദ്ദേഹം കുറിച്ചു.

എന്തോ ദുഃഖം അലട്ടുന്നതിന്റെ സൂചനയാണ് കിസ്‌കയുടെ പെരുമാറ്റമെന്ന് മറ്റൊരു ട്വീറ്റിൽ ഡെമേഴ്‌സ് പറയുന്നു. ഫ്രീ കിസ്‌ക എന്ന ഹാഷ്ടാഗും അദ്ദേഹം ചേർത്തിട്ടുണ്ട്. . 44 വയസാണ് കിസ്‌കയുടെ പ്രായം.എന്തായാലും ഫിൽ ഡെമേഴ്‌സ് പങ്കുവെച്ച വിഡിയോയിൽ സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായിരിക്കാം. ഇനിയെങ്കിലും അധികൃതർ കണ്ണുതുറന്ന് ‘കിസ്ക’ യെ മോചിപ്പിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *