സ്വന്ദര്യം വർധിപ്പിക്കാനായി സ്വന്തം ശരീരത്തിൽ പരീക്ഷണം നടത്തുന്നവർ നിരവധിയാണ്. അതിൽ പല പരീക്ഷണങ്ങളും ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ട്.ഇപ്പോഴിതാ ലോകത്തെ ഞെട്ടിച്ച ഒരു സ്വന്ദര്യ പരീക്ഷണത്തിന്റെ വിവരങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
തലമുടിക്കു പകരം സ്വർണച്ചെയിനുകൾ തലയോട്ടിയിൽ തുന്നിച്ചേർത്ത് മെക്സിക്കൻ റാപ്പറാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. 23 വയസുകാരനായ ഡാൻ സുർ ആണ് വ്യത്യസ്ഥനാകാൻ വേണ്ടി ഇത്തരമൊരു പരീക്ഷണം നടത്തിയത്. മേക്കോവറിനു ശേഷമുള്ള ചിത്രങ്ങളും വിഡിയോകളും ഡാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഡാൻ സുർ പുതിയ പരീക്ഷണങ്ങൾക്കായി ശസ്ത്രക്രിയയ്ക്കു വിധേയനായത്.സ്വർണച്ചെയിനുകൾ തലയോട്ടിയിൽ ഘടിപ്പിക്കുക മാത്രമല്ല മുഴുവൻ പല്ലുകളും സ്വർണം കെട്ടിക്കുകയും ചെയ്തിട്ടുണ്ട് ഈ ചെറുപ്പക്കാരൻ. റാപ്പറിന്റെ പുത്തൻ മേക്കോവർ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകവൃന്ദം.
തലയോട്ടിയിൽ സ്വർണച്ചെയിനുകൾ തുന്നിച്ചേർത്ത ചരിത്രത്തിലെ ആദ്യത്തെ റാപ്പറാണ് താനെന്ന് ഡാൻ സുർ അവകാശപ്പെടുന്നു. എന്നാൽ ഇത് മറ്റാരും അനുകരിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നുണ്ട്. എന്തായാലും താരം പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.