Special World

പെരുമ്പാമ്പിന്റെ മുട്ടയെടുക്കാൻ ശ്രമിച്ചു; കൊത്തുകിട്ടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

പാമ്പുകൾ മുതലകൾ തുടങ്ങിയ ജീവികളെ പരിപാലിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തിയാണ് ജെയ് ബ്രൂവെർ. അതിനാൽ തന്നെ ഇവയുടെ സംരക്ഷണത്തിനായി ഒരു സൂ തന്നെ ഒരുക്കിയിട്ടുണ്ട് ഇദ്ദേഹം. കലിഫോർണിയയിലെ റെപ്‌ടൈൽ സൂവിന്റെ പിറവി ഇങ്ങനെയായിരുന്നു. പാമ്പുകളടക്കം നിരവധി ഉരഗ വർഗത്തിലുള്ള ജീവികൾ ഈ മൃഗശാലയിലുണ്ട്.

മുതലകളെയും ഉടുമ്പുകളെയും പാമ്പുകളെയും ഒക്കെ പരിചരിക്കുന്ന വീഡിയോ ജെയ് സ്ഥിരമായി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെയ്ക്കാറുണ്ട്.അവയ്‌ക്കെല്ലാം നല്ല സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.

ഇപ്പോഴിതാ അത്തരത്തിൽ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ പരിചരിക്കുന്നത് ഏറ്റവും അപകടം പിടിച്ച പണിയാൻ.ഇത്തരത്തിൽ പാമ്പിന്റെ മുട്ടകൾ സുരക്ഷിതമായി മാറ്റാനുള്ള ശ്രമത്തിനിടെ ജെയ് ബ്രൂവറെ പാമ്പ് ആക്രമിക്കുന്നത് വിഡിയോയിൽ. കൂറ്റൻ പെരുമ്പാമ്പാണ് ജെയ് ബ്രൂവെറുടെ മുഖം ലക്ഷ്യമാക്കി ആക്രമിച്ചത്.നിരവധി തവണ പാമ്പ് മുഖത്തേക്ക് ആഞ്ഞു കൊത്താൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ കൃത്യ സമയത്ത് ഒഴിഞ്ഞ് മാറിയതിനാൽ ഓരോ തവണയും ജെയ് രക്ഷപെട്ടത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഈ വിഡിയോ 3 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്.ഇതിന് മുൻപും സമാനമായ രീതിയിൽ മുട്ട മാറ്റാനുള്ള ശ്രമത്തിനിടെ പാമ്പ് ആക്രമിക്കുന്നത്തിന്റെ വീഡിയോ ജെയ് ബ്രൂവെർ പങ്കുവെച്ചിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *