World

മയക്കുമരുന്ന് കേസ്; കുവൈത്തില്‍ പിടിയിലായ 635 പ്രവാസികളെ നാടുകടത്തി

കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉപയോഗിച്ചതും കൈവശം വെച്ചതുമായ കേസുകളില്‍ പിടിക്കപ്പെട്ട 635 പ്രവാസികളെ കുവൈത്തില്‍ നിന്നും നാടുകടത്തി. ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയുടെ നിര്‍ദേശം അനുസരിച്ചാണ് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗമാണ് നടപടികള്‍ സ്വീകരിച്ചത്.

മയക്കുമരുന്ന് കൈവശം വെച്ചതിനും അല്ലെങ്കിൽ ഉപയോഗിച്ചതിനോ പിടിയിലാവുന്നവരെ നടപടികള്‍ പൂര്‍ത്തിയാക്കി പരമാവധി വേഗത്തില്‍ നാടുകടത്തുന്ന രീതിയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം സ്വീകരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *