Special World

ആകാശത്തേക്ക് കുതിച്ചുയര്‍ന്ന് പക്ഷിയെ വായിലാക്കി ഭീമൻ മത്സ്യം (വീഡിയോ)

വെള്ളത്തിൽ നിന്ന് ഉയർന്ന പൊങ്ങുന്ന ചെറു മീനുകളെ കൊത്തിയെടുത്ത് പറക്കുന്ന പക്ഷികളെയും, വളരെ ദൂരെ നിന്ന് തന്നെ വെള്ളത്തിലുള്ള മീനിനെ കണ്ടുവെച്ച് താഴേക്ക് കുത്തനെ പറന്ന് മത്സ്യത്തെ റാഞ്ചിയെടുക്കുന്ന വിരുതന്മാരായ പക്ഷികളുടെയും നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുണ്ട്.


എന്നാൽ ഇതിൽ നിന്നെല്ലാം വിപരീതമായ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഈ വിഡിയോയിൽ താരം ഒരു
ഭീമൻ മത്സ്യമാണ്. വെള്ളത്തിന് അരികിലൂടെ പറക്കുന്ന പക്ഷിയെ മുകളിലേക്ക് കുതിച്ച് വായിലാക്കുന്ന മത്സ്യത്തെ ആണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്തായാലും വീഡിയോ വ്യാപകമായാണ് പങ്കുവെയ്ക്കപ്പെടുന്നത്.ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *