Special World

കുപ്പിയുടെ അട‌പ്പ് തുറക്കുന്ന തേനീച്ചകൾ; തരംഗമായി വീഡിയോ

കുട്ടികാലം മുതൽ നമ്മൾ കേൾക്കുന്ന പഴം ചൊല്ലുകളിൽ ഒന്നാണ് ഒത്തു പിടിച്ചാൽ മലയും പോരും എന്നാണ്.എന്നാൽ ഇപ്പോഴിതാ ഈ ചൊല്ല് അന്വർത്ഥമാക്കുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.രണ്ട് തേനീച്ചകളാണ് വീഡിയോയിലെ താരങ്ങൾ.ശീതളപാനീയ കുപ്പിയുടെ അടപ്പു തുറക്കുന്ന തേനീച്ചകളുടെ വിഡിയോയാണ് ഇത്തരത്തിൽ ശ്രദ്ധേയമാകുന്നത്.

നമ്മൾ മനുഷ്യർക്ക് ഒരു കുപ്പിയുടെ അടപ്പ് തുറക്കുന്നത് നിസാരമാണെങ്കിലും തേനീച്ചകൾക്ക് അത് അതത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അധ്വാനശീലരായി അറിയപ്പെടുന്ന തേനീച്ചകൾ തങ്ങളുടെ ശ്രമം തുടരുന്നതാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. അടപ്പിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ച തേനീച്ചകൾ ഒടുവിൽ അടപ്പ് തിരിച്ച് അത് താഴേക്കിടുന്നതിൽ വിജയിക്കുകയും ചെയ്തു.

ബ്രസീലിൽ നിന്നുള്ളതാണ് വീഡിയോ.ഇതിനോടകം തന്നെ പത്ത് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്.ചെറിയ പ്രാണികളുടെ കഠിന അധ്വാനത്തെയും കഴിവിനെയും അഭിനന്ദിച്ച് നിരവധി ആളുകളാണ് അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *