Special World

കടയുടെ മുന്നിലിരുന്ന് ഫോണ്‍ നോക്കിയിരുന്ന യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി ; വൈറലായി വീഡിയോ

പാമ്പുകളുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ചിലർക്ക് ഇത്തരം വീഡിയോകൾ കൗതുകമുള്ള കാഴ്ചകളാണെങ്കിൽ മറ്റുചിലർക്ക് ഇത് ഭയപ്പെടുത്തുന്ന കാഴ്ചകളുമായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

പച്ചക്കറിക്കടയുടെ മുന്നിലെ പടിയിൽ ഇരുന്ന് വിശ്രമിക്കുന്ന യുവതിയുടെ അടുത്തേക്ക് ഇഴഞ്ഞെത്തുന്ന പാമ്പിന്റെ വീഡിയോയാണ് വൈറലാകുന്നു. പാമ്പിനെ അപ്രതീക്ഷിതമായി കണ്ട യുവതി ഞെട്ടി വീഴാന്‍ പോകുന്ന തും ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നു.സംഭവം നടക്കുന്നത് തായ്ലന്‍ഡിലാണ്. കടയുടെ മുൻവശത്തെ പടിയിലിരുന്ന് മൊബൈല്‍ നോക്കുകയായിരുന്നു യുവതി.സമീപത്തതായി ഒരു നായയും കിടപ്പുണ്ടായിരുന്നു. കടയുടെ ഉള്ളിലേക്ക് കയറി ഷട്ടറിനിടയിലൂടെയാണ് വെളിയിലേക്ക് വന്ന പാമ്പൻ യുവതിയുടെ അടുത്ത് എത്തിയത്.കാലുകള്‍ക്കിടയിലൂടെ വേഗത്തിൽ ഇഴഞ്ഞെത്തിയ ഭീമൻ പാമ്പിനെ കണ്ട് പേടിച്ച് വിറച്ചു.ഇവരുടെ നിലവിളി കേട്ട് താഴെക്കിടന്നിരുന്ന നായയും വിരണ്ടുപോയി. ഭയന്ന പാമ്പും പടിക്കെട്ടിലൂടെ വേഗം താഴയെത്തി ഇഴഞ്ഞു നീങ്ങുകയും ചെയ്തു.കടയിലുണ്ടായിരുന്ന സിസിടിവി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *