Special World

കാഴ്ച്ചയിൽ കുഞ്ഞൻ,എന്നാൽ കയ്യിലുള്ളത് 20 മനുഷ്യരെ കൊല്ലാനുള്ള കൊടും വിഷം;കൊലയാളി നീരാളിയെ അറിയാതെ കൈയിലെടുത്ത് യുവതി ( വീഡിയോ)

അതീവ അപകടകാരിയായ ബ്ലൂറിങ്ഡ് നീരാളിയെ അബദ്ധത്തിൽ കൈയിലെടുത്ത യുവതിയുടെ വിഡിയോയും ചിത്രങ്ങളുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അതീവ അപകടകാരികളുടെ ഗണത്തിൽ പെടുന്ന നീരാളിയാണ് ബ്ലൂറിങ്ഡ് നീരാളികൾ. ഇവയുടെ വിഷമേറ്റുകഴിഞ്ഞാൽ മിനിട്ടുകൾക്കകം മരണം സംഭവിക്കും. ഈ നീരാളിയെയാണ് യുവതി കെയിലെടുത്ത് കളിപ്പിച്ച ശേഷം തിരികെ കടലിലേക്ക് മടക്കി വിട്ടത്ത് .

സംഭവം നടന്നത് ഇന്തോനീഷ്യയിലെ ബാലിയിലാണ്.ഇവയുടെ ചിത്രവും വിഡിയോയും പകർത്തിയ ശേഷം കൂടുതൽ വിവരങ്ങൾക്കായി ഇന്റർനെറ്റിൽ തിരഞ്ഞപ്പോഴാണ് താൻ കയ്യിലെടുത്തത് അപകടകാരിയായ ജീവിയെയാണ് മനസ്സിലായത്. മൂന്ന് വർഷം മുൻപ് ബാലിയിൽ ഗവേഷക വിദ്യാർഥിനി ആയിരുന്നപ്പോൾ എടുത്ത ചിത്രവും വിഡിയോയും കഴിഞ്ഞ ദിവസം യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെയാണ് വീണ്ടും ജനശ്രദ്ധ നേടിയത്.

ഈ അപകടകാരിയായ നീരാളിയുടെ ശരീരത്തിന് സ്വർണ നിറമാണുള്ളത്.തിളങ്ങുന്ന ശരീരത്തിൽ നീല വളയങ്ങളുമുണ്ട്. ഇതാണ് ഇവയ്ക്ക് ബ്ലൂറിങ്ഡ് നീരാളികൾ എന്ന പേരു ലഭിക്കാൻ കാരണം. അതീവ വിഷമുള്ള ഇവ പവിഴപ്പുറ്റുകൾക്കിടയിലും പാറക്കൂട്ടങ്ങൾക്കിടയിലുമൊക്കെയാണ് സാധാരണഗതിയിൽ കാണപ്പെടാറുള്ളത്. ജപ്പാൻ മുതൽ ഓസ്ട്രേലിയ വരെ പസിഫിക് സമുദ്രത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായാണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വിഷമുള്ള കടൽജീവികളിലൊന്നാണ് ഈ നീരാളികൾ.കാഴ്ച്ചയിൽ ഇവർ കുഞ്ഞന്മാരാണെങ്കിലും വിഷത്തിന്റെ കാര്യത്തിൽ ഭീകരണംരാണിവർ.12 മുതൽ 20 സെന്റീമീറ്റർ വരെ നീളമേ ഇവയ്ക്കുള്ളൂ. മിനുറ്റിൽ 20 മനുഷ്യരെ കൊല്ലാനുള്ള വിഷമാണ് ഇവയുടെ ശരീരത്തിൽ. ഇവയുടെ കടിയേറ്റാൽ മിനുട്ടുകൾക്കകം മരണം സംഭവിക്കും. ഇതിനെതിരെയുള്ള പ്രതിവിഷവും ലഭ്യമല്ല.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *