World

ഉപയോക്താക്കള്‍ ആഗ്രഹിച്ച മാറ്റം;പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തി വാട്‌സ്ആപ്പ്

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ പുതിയൊരു ഫീച്ചറുമായി വാട്‌സ്ആപ്പ്.ഇനി മുതൽ വീഡിയോകൾ അയക്കുമ്പോള്‍ അവ എഡിറ്റ് ചെയ്യാന്‍ ഇനിമുതല്‍ ഉപയോക്താക്കള്‍ക്ക് അവസരമുണ്ടാകും.അയക്കുന്ന വീഡിയോകൾക്ക് ശബ്ദം വേണ്ട എന്നുണ്ടെങ്കില്‍ അത് മ്യൂട്ട് ചെയ്ത് അയക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രയോജനം.

ഷൂട്ട് ചെയ്ത് വീഡിയോകള്‍ക്കൊപ്പം അപ്രതീക്ഷിതമായി കയറിവരുന്ന ശബ്ദം ഒഴിവാക്കാനുള്ള ഫീച്ചര്‍ ഭൂരിഭാഗം ഉപയോക്താക്കളും ആഗ്രഹിച്ചിരുന്ന ഒരു കാര്യമായിരുന്നു. ട്വിറ്ററിലൂടെയാണ് ഈ പുതിയ ഫീച്ചറിനെക്കുറിച്ച് വാട്‌സ്ആപ്പ് വെളുപ്പെടുത്തിയത്. ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനിലാണ് ഈ മാറ്റം ലഭിക്കുക. പ്ലേ സ്റ്റോർ വഴി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്താലും ഫീച്ചര്‍ ഉപയോഗിക്കാനാകും.

ആര്‍ക്കാണോ വീഡിയോ അയക്കേണ്ടത് അവരുടെ ചാറ്റ് ആപ്പില്‍ തുറന്നശേഷം അയക്കേണ്ട വിഡിയോ ഫോണിൽ നിന്ന് തിരഞ്ഞെടുക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ എഡിറ്റ് ചെയ്യാനുള്ള പുതിയൊരു ഐക്കണ്‍ കാണാന്‍ സാധിക്കും. ഇവിടെ നിന്ന് മ്യൂട്ട് ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ വീഡിയോയിലെ ശബ്ദം പൂര്‍ണ്ണമായും ഡിലീറ്റ ആകും. വിഡിയോയില്‍ ഇമോജിയും ടെക്‌സ്റ്റുമൊക്കെ ചേര്‍ക്കാനുള്ള അവസരവും ഇവിടെ ലഭിക്കും. വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമ്പോഴും ഗ്രൂപ്പുകളിലേക്ക് വീഡിയോ അയക്കുമ്പോഴുമെല്ലാം ഈ പുതിയ ഫീച്ചര്‍ പ്രയോജനപ്പെടുത്തതാണ് കഴിയും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *