World

ഒമാനില്‍ 361 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ 361 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ 260 പേർ കൂടി രോഗം ഭേദമായി.അതേസമയം, കോവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.

ഇതുവരെ രാജ്യത്ത് ഇതുവരെ 1,42,169 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 1580 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരണപ്പെട്ടത്. രോഗം ഭേതമായവരുടെ നിരക്ക് 94 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗ ലക്ഷണങ്ങളോടെ 19 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 198 പേര്‍ നിലവിൽ ആശുപത്രികളില്‍ കഴിയുന്നുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *