World

കടക്കെണിയിൽ മുങ്ങി അമേരിക്ക;ഇന്ത്യക്ക് മാത്രം നല്‍കാനുള്ളത് 21600 കോടി ഡോളര്‍

വാഷിങ്ടണ്‍: ലോക ശക്തിയായ അമേരിക്കയുടെ കടം പെരുകുന്നു. ഇന്ത്യയ്ക്ക് മാത്രം അമേരിക്ക വായ്പ ഇനത്തില്‍ നൽകാനുള്ളത് 21,600 കോടി ഡോളറാണ്.ഇതോടെ അമേരിക്കയുടെ ആകെ കടം 29 ട്രില്ല്യണ്‍ ഡോളറായി ഉയര്‍ന്നു(1 ട്രില്ല്യണ്‍ =ലക്ഷം കോടി). റിപ്പബ്ലിക്കന്‍ വെര്‍ജീനിയ സെനറ്റര്‍ അലെക്‌സ് മൂണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വര്ഷം അമേരിക്കയുടെ ദേശീയ കടം 23.4 ട്രില്ല്യണായിരുന്നു.അതായത് ഓരോ പൗരനും 72,309 ഡോളറായിരുന്നു കടം. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് ദേശീയകടം 29 ട്രില്ല്യണായി വർധിച്ചു. ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് അമേരിക്ക ഏറ്റവും കൂടുതല്‍ വായ്പ എടുത്തിരിക്കുന്നത്.25800 കോടി ഡോളര്‍ ബ്രസീലില്‍നിന്നും അമേരിക്ക വായ്പയെടുത്തിട്ടുണ്ട്. 2000ത്തില്‍ വെറും 5.6 ട്രില്ല്യണായിരുന്നു അമേരിക്കയുടെ ദേശീയ കടം. പിന്നീട് ബരാക് ഒബാമ പ്രസിഡണ്ട് ആയിരുന്ന കാലത്ത് കടം ഇരട്ടിയായി. ട്രംപിന്റെ ഭരണകാലത്താണ് അത് 29 ട്രില്ല്യണായി ഉയര്‍ന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *