World

ഗൽവാൻ ഏറ്റുമുട്ടൽ;സൈനികർ മരിച്ചെന്ന് ഒടുവിൽ സമ്മതിച്ച് ചൈന

ഇന്ത്യ-ചൈന അതിർത്തി പ്രദേശമായ ലഡാക്കിലെ ഗൽവാൻ താഴ്‍വരയിൽ സൈനികർ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനികർ മരിച്ചെന്ന് അവസാനം സമ്മതിച്ച് ചൈന. എട്ട് മാസങ്ങൾക്ക് ശേഷമാണ് ചൈനയുടെ സ്ഥിരീകരണം.മരിച്ച നാല് സൈനികരുടേയും പേര് വിവരങ്ങൾ ചൈന പുറത്ത് വിട്ടു. ഇവർക്ക് നാല് പേർക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ചൈന തങ്ങളുടെ സൈനികർ മരിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരണം നടത്തുന്നത്.

ഗൽവാനിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. നേരത്തെ ഏക്കറിയാം വ്യക്തമാക്കി കേന്ദ്രമന്ത്രിമാരടക്കം രംഗത്ത് എത്തിയിരുന്നു.എന്നാൽ ചൈന ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *