ടോക്കിയോ: ജപ്പാന്റെ കിഴക്കൻ തീരത്ത് ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടർസ്കെയിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രദേശത്ത് ഉണ്ടായത്. എന്നാൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. ശനിയാഴ്ച വൈകിട്ടായിരുന്നു കിഴക്കൻ തീരത്ത് ഭൂചലനം ഉണ്ടായത്.
ഭൂകമ്പം ജപ്പാന്റെ കിഴക്കൻ തീരത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ ഭൂചലനം ആണ് അനുഭവപ്പെട്ടത്. രാജ്യ തലസ്ഥാനമായ ടോക്കിയോയിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. എന്നാൽ പ്രദേശത്ത് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.