World

​​​ഗൽവാൻ സംഘർഷം; 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി റഷ്യൻ വാർത്താ ഏജൻസി

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം സംഘർഷത്തിലേക്ക് മാറിയ ലഡാക്കിലെ ​​​ഗൽവാൻ താഴ്വരയിൽ നടന്ന ഏറ്റുമുട്ടലിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തൽ. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ആണ് മരണപ്പെട്ട ചൈനീസ് സൈനികരുടെ ‌‌കണക്കുകൾ പുറത്തുവിട്ടത്.

എന്നാൽ മരണപ്പെട്ട ചൈനീസ് സൈനികരുടെ കാര്യം ചൈന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ജൂണിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്കും വീര മൃത്യു വരിച്ചതെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസിൽ നിന്നുള്ളവ ഉൾപ്പെടെ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് വന്ന ചില മാധ്യമ വാർത്തകളുമായി പൊരുത്തപ്പെടുന്നതാണ് റഷ്യൻ വാർത്താ ഏജൻസിയുടെ കണക്കുകൾ.എന്നാൽ ഈ വാർത്ത ചൈനനിഷേധിച്ചിരുന്നു. 40ൽ അധികം സൈനികർ മരിച്ചതായുള്ളത് വ്യാജ വാർത്തയാണെന്നാണ് ചൈന വ്യക്തമാക്കിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *