കഠ്മണ്ഡു:നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറി.പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പാർട്ടി ചെയര്മാന് പുഷ്പകമാല്‍ ദഹല്‍ വിഭാഗം അറിയിച്ചു. ഇതോടെ നേപ്പാളിൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിലേക്ക് പോകുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.’പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് അസാധുവാക്കി’-എന്ന് ദഹല്‍ വിഭാഗത്തിന്റെ വക്താവ് നാരായണ്‍ ശ്രേഷ്ഠ മാധ്യമങ്ങളെ അറിയിച്ചു
ഇതോടെ തന്റെ പഴയ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യു എം എല്‍) പുനരുജ്ജീവിപ്പിക്കാന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി ആലോചിക്കുന്നതായാണ് നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാര്‍ട്ടിയിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് സര്‍ക്കാര്‍ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒലി തീരുമാനമെടുത്തതോടെയാണ് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമായത്.നേപ്പാളിൽ ഏപ്രില്‍ 30നും പത്തിനുമാണ് തെരഞ്ഞെടുപ്പാണ്.