World

ചൈനയിലെ സ്വര്‍ണഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്തി;പുറത്തെത്തിച്ചത് 14 ദിവസത്തിന് ശേഷം

ബീജിങ്: ചൈനയിലെ സ്വര്‍ണഖനിയില്‍ രണ്ടാഴ്ചയായി അകപ്പെട്ട് കിടന്ന തൊഴിലാളികളെ സുരക്ഷിതമായി പുറത്ത് എത്തിച്ചു.ജനുവരി 10ന് 11 പേരാണ് ജോലിക്കിടെ ഖനിയില്‍ അകപ്പെട്ടത്. ഖനിക്കുള്ളില്‍ ഉണ്ടായ സ്‌ഫോടനത്തിൽ ഇവര്‍ക്ക് പുറത്തേക്ക് വരാനുള്ള മാര്‍ഗം അടഞ്ഞത്. എന്നാൽ തലക്ക് ഗുരുതരമായി അബോധാവസ്ഥയിലായ ഒരാള്‍ മരിച്ചു.ചൈനയിലെ ഷാഡോങ് പ്രവിശ്യയിലെ ഖിഷിയയിലാണ് സംഭവം.

ദിവസങ്ങൾ നീണ്ടുനിന്ന പരിശ്രമത്തിന് അവസാനത്തിലാണ് ഇവരെ പുറത്തെത്തിച്ചത്. ഖനിക്കുള്ളില്‍നിന്ന് ഓരോരുത്തരെ വീതമാണ് പുറത്തെത്തിച്ചത്. ഏറെ ദിവസം ഇവർ ഇരുട്ടില്‍ കഴിഞ്ഞതിനാല്‍ കണ്ണുകള്‍ മൂടിയാണ് പുറത്തെത്തിച്ചത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതിനെ തുടര്‍ന്ന് ഖനി മാനേജരെ കസ്റ്റഡിയിലെടുത്തിരുന്നു.ഖനിയിൽ അകപ്പെട്ട തൊഴിലാളികള്‍ ശാരീരികമായി അവശതയിലായിരുന്നു. ഇവർക്ക് സുരക്ഷാ സംഘങ്ങളുമായി ആശയവിനിമയവും തടസ്സപ്പെട്ടിരുന്നു. 1900 അടി താഴ്ചയിലാണ് ഇവര്‍ അകപ്പെട്ടത്.ഇവർക്ക് പാറ തുളച്ച് അതിലൂടെയായിരുന്നു ഭക്ഷണവും വെള്ളവും നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *