World

വമ്പന്‍ നാണക്കേടില്‍ നിന്ന് പാക്കിസ്ഥാന്‍ കഷ്ടിച്ച് രക്ഷപെട്ടു;അവസാനം വിമാനം തിരിച്ചു കിട്ടി

ഇസ്ലാമാബാദ് :മലേഷ്യ പിടിച്ചെടുത്ത പാകിസ്ഥാൻ വിമാനം അവസാനം വിട്ടു നൽകി.പിടിച്ചെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് വിമാനം പാകിസ്താന് മലേഷ്യ വിട്ടു നൽകുന്നത്. മലേഷ്യൻ വിമാനം പിടിച്ചെടുത്തത് അന്തരാഷ്ട്ര തലത്തിൽ പാകിസ്ഥാൻ വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയും കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതും പാക്കിസ്ഥാനിൽ സർക്കാരിന് വൻ തിരിച്ചടിയാണ്.ഇതിനിടയിലാണ് മലേഷ്യ സാമ്പത്തിക തർക്കത്തിന്റെ പേരിൽ വിമാനം പിടിച്ചെടുത്തത്.

ഐറിഷ് ജെറ്റ് കമ്പനിക്ക് 7 മില്യൺ യുഎസ് ഡോളർ നൽകിയതായി പാകിസ്താന് ദേശീയ വിമാനക്കമ്പനി ലണ്ടന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മലേഷ്യയിലെ പാട്ടത്തുക സംബന്ധിച്ച തർക്കത്തെ തുടർന്നാണ് പി‌എ‌എ വിമാനം പിടിച്ചെടുത്തത്.

ഡബ്ലിൻ ആസ്ഥാനമായുള്ള എയർകാപ്പ് രണ്ട് വിമാനങ്ങൾ പാട്ടത്തിനെടുത്ത കേസിലാണ് പെരെഗ്രിൻ ഏവിയേഷൻ ചാർലി ലിമിറ്റഡിന് പാകിസ്താൻ 7 മില്യൺ യുഎസ് ഡോളർ കൈമാറിയത്. ബാക്കി തുക സംബന്ധിച്ച് കോടതിയിൽ തുടർ വാദമുണ്ടാകും.

ക്വാലാലംപൂർ വിമാനത്താവളത്തിൽ വെച്ച് കഴിഞ്ഞയാഴ്ച പി‌എ‌എയുടെ ബോയിംഗ് -777 വിമാനം മലേഷ്യൻ അധികൃതർ പിടികൂടിയത്. ഇത് പാകിസ്താന് കടുത്ത തിരിച്ചടിയായിരുന്നു. കോടതിയുടെ അടുത്ത് ഉത്തരവിന് പുറത്തുവരും മുൻപ് തന്നെ പാട്ടതുക മുഴുവനായും നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *