World

ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ മേധാവി

ജനീവ: കോറോണയ്ക്ക് എതിരായ പോരാട്ടത്തിൽ തുടർച്ചയായി നൽകിവരുന്ന പിന്തുണയ്ക്ക് ഭാരതത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന. ഡബ്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വിറ്ററിലൂടെയാണ് ഇന്ത്യയോടുള്ള നന്ദി അറിയിച്ചത്.

“നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടർച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകൾ പങ്കുവെക്കുകയാണെങ്കിൽ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനും രക്ഷിക്കാനാകൂ”. ടെഡ്രോസ് ട്വീറ്റ് ചെയ്തതിങ്ങനെ

കോവിഡ് വാക്സിൻ ഇന്ത്യ അതിവേ​ഗം നിർമ്മിക്കുകയും അയൽ രാജ്യങ്ങളിലേക്കും ബ്രസീൽ മൊറോക്കോ അടക്കമുള്ള മറ്റു രാജ്യങ്ങളിലേക്കും മരുന്ന് കയറ്റി അയക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇന്ത്യക്ക് നന്ദി അറിയിച്ച് ഡബ്യൂഎച്ച്ഒ മേധാവി രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *