World

പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ല;ഒമാനിൽ പ്രവാസിക്ക് തടവും നാടുകടത്തലും

മസ്‌കറ്റ്: പൊതുസ്ഥലത്ത് മാസ്‌ക് ഉപയോഗിക്കാത്തതിന് പ്രവാസിക്ക് തടവുശിക്ഷയും നാടുകടത്തലും.ഒമാനിലെ വടക്കൻ ശർഖിയയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് പ്രവാസിക്ക് ശിക്ഷ വിധിച്ചത്.ഇയാൾക്ക് മൂന്നുമാസം തടവും ശിക്ഷാകാലാവധി അവസാനിച്ച ശേഷം നാടുകടത്തലുമാണ് കോടതി വിധി.

ശിക്ഷാ നടപടിക്ക് ബംഗ്ലാദേശ് സ്വദേശിയാണ് വിധേയനായത്. പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്നതും സംഘംചേരൽ പാടില്ലെന്നതും ഒമാനിൽ കർശനമാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കുമെന്നാണ് സുപ്രീം കമ്മറ്റി അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *