ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെ കടലിൽ തകർന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പം യാത്രക്കാരുടെ ശരീര ഭാഗങ്ങളും വസ്ത്രത്തിന്റെ ഭാഗങ്ങളും ജാവ കടലിൽ നിന്ന് ഇന്ന് പുലർച്ചെയോടെ കണ്ടെത്തി.
ശനിയാഴ്ച ഉച്ചയ്ക്ക് 2.36ന് ജക്കാർത്തയിൽനിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപ്പെട്ട ശ്രീവിജയ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് പറന്നുയരുന്നതിന് തൊട്ടു പിന്നാലെ റഡാറിൽനിന്ന് അപ്രത്യക്ഷമായത്. ജക്കാർത്തയിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയും തുടർന്ന് തകർന്നു വീഴുകയുമായിരുന്നു.