World

കിടുകിടാ വിറച്ച് സ്പെയിൻ;50 കൊല്ലത്തിനിടയിലെ റെക്കോഡ് മഞ്ഞുവീഴ്ച;വാഹനങ്ങളില്‍ കുടുങ്ങി ആയിരങ്ങള്‍; ജന ജീവിതം സ്തംഭിച്ചു

മാഡ്രിഡ്: തണുത്ത് വിറച്ച് സ്പെയിൻ.രാജ്യത്ത് കനത്ത മഞ്ഞുവീഴ്ചയും ഹിമവാതവും തുടരുകയാണ്. സ്പെയിനിന്റെ ഏറെക്കുറെ എല്ലാ ഭാഗങ്ങളിലേയും ജന ജീവിതത്തെ മഞ്ഞു വീഴ്ച സാരമായി തന്നെ ബാധിച്ചു. അതിശൈത്യത്തിന്റെ ബലമായി രാജ്യത്ത് ഇതിനോടകം നാല് പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.

50 കൊല്ലത്തിനിടെ ആദ്യമായാണ് ഇത്തരത്തിൽ റെക്കോർഡ് മഞ്ഞു വീഴ്ച സ്പെയിനിലുണ്ടാകുന്നത്.റെയിൽവെ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലുമായി ആയിരക്കണക്കിനാളുകളും വാഹനങ്ങളും കുടുങ്ങിക്കിടക്കുകയാണ്.മഞ്ഞ് വീഴചയെ തുടർന്ന് ട്രെയിൻ-വിമാന ഗതാഗതം പൂർണമായും നിർത്തി വെച്ചു.

ജല നിരപ്പ് ഉയർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഫ്യൂവെൻഗിറോലയിൽ നദിയിൽ കാണാതായ കാർ കണ്ടെത്തി.എന്നാൽ കാറിൽ യാത്ര ചെയ്തിരുന്ന സ്ത്രീയും പുരുഷനും മരിച്ച നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *