World

ബ്രിട്ടീഷ് രാജ്ഞി എലിസബത്തും ഫിലിപ്പ് രാജകുമാരനും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞി എലിസബത്തും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും കൊറോണ വാക്‌സിന്‍ സ്വീകരിച്ചു.വാക്‌സിനിന്റെ ആദ്യ ഡോസാണ് ഇരുവരും സ്വീകരിച്ചത്. ശനിയാഴ്ചയാണ് ഇരുവരും വാക്‌സിന്‍ സ്വീകരിച്ചത്. കുടുംബ ഡോക്ടറാണ് വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തിയത്.രാജ്ഞിയും ഭർത്താവും കോവിഡ് വാക്‌സിന്‍ എടുത്ത വിവരം ബക്കിംഗ്ഹാം കൊട്ടാരം പ്രതിനിധികളാണ് അറിയിച്ചത്.

എലിസബത്ത് രാജ്ഞിക്കും ഫിലിപ്പ് രാജകുമാരനും 94 വയസാണ് പ്രായം. അതീവ രഹസ്യമായാണ് ഇരുവരുടെയും ആരോഗ്യ വിവരങ്ങളില്‍ കൈകാര്യം ചെയ്യുന്നത്. എന്നാൽ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വിവരം പുറത്തു വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *