World

ബൈ​ഡ​ന് അ​ധി​കാ​രം കൈ​മാ​റാ​ൻ എ​ത്തില്ലെന്ന് ട്രംപ്; പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍

വാ​ഷിം​ഗ്ട​ൺ ഡി​സി:അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുത്ത ജോ ​ബൈ​ഡ​ന് അ​ധി​കാ​രം കൈ​മാ​റു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ട്വി​റ്റ​റിലൂടെയാണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇക്കാര്യം അറിയിച്ചത്.

‘ചോ​ദി​ച്ച എ​ല്ലാ​വ​രോ​ടും, ജ​നു​വ​രി 20 ന് ​താ​ൻ പോ​കി​ല്ല’- ട്രം​പ് ട്വിറ്ററിൽ കുറിച്ചു.എ​ന്നാ​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം ട്വീറ്റിൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ബൈ​ഡ​ന്‍റെ വി​ജ​യം അമേരിക്കൻ ജ​ന​പ്ര​തി​നി​ധി സം​ഭ അം​ഗീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​മാ​സം 20ന് ​ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് അ​ധി​കാ​രം കൈ​മാ​റു​മെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​ത്. കാ​പി​റ്റോ​ളി​ലു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ട്രം​പി​നെ ഉ​ട​ന്‍ പു​റ​ത്താ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *