World

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന് കോവിഡ്;ഒരാഴ്ച നിരീക്ഷണത്തിൽ

പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന് കൊറോണ സ്ഥിരീകരിച്ചു.കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രസിഡന്റ് ക്വാറന്റൈനില്‍ പോയതായും ഭരണ കാര്യങ്ങളില്‍ അദ്ദേഹം ഇടപെടുന്നത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

ഫ്രാന്‍സില്‍ നിലവില്‍ കൊറോണയുടെ രണ്ടാം വ്യാപനമാണ്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാത്രി എട്ട് മുതല്‍ രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *