ജി മെയില്‍ അടക്കമുള്ള ഗൂഗിള്‍ സേവനങ്ങള്‍ ലോകവ്യാപകമായി തടസ്സപെട്ടു.ഒരു മണിക്കൂറോളം നേരം തടസം അനുഭവപെട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സേവനങ്ങൾ തടസപ്പെട്ടത്.ഡൗൺ ഡിറ്റക്ടര്‍ തകരാറ് സ്ഥിരീകരിച്ചു.നിമിഷ നേരംകൊണ്ട് തന്നെ നിരവധി പരാതികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഗൂഗിൾ പേ,ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ അസിസ്റ്റന്റ് അടക്കമുള്ള സേവനങ്ങളും പ്രവര്‍ത്തന രഹിതമായിരുന്നു. ‘പ്രവര്‍ത്തന രഹിതം’ എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്.
എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഗൂഗിളിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ട്വിറ്ററിൽ അടക്കം നിരവധി പേരാണ് ഗൂഗിള്‍ പ്രവര്‍ത്തന രഹിതമായമായ വിവരം പോസ്റ്റ് ചെയ്തിരിക്കുന്നത്.